---
title: "സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൽ ദ്വിദിന സിംപോസിയം സംഘടിപ്പിച്ചു"
english_title: "simposium"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62350/simposium"
published_at: "2022-08-17T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fd02040a3da_vac.jpg"
keywords: []
---

# സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൽ ദ്വിദിന സിംപോസിയം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് :** സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് ലൈഫ് സയൻസ് ഡിപ്പാർട്ട്മെന്റും കേന്ദ്ര ശാസ്ത്ര സാങ്കേതിക ഗവേഷണ ബോർഡും [SERB ] സംയുക്തമായി ദ്വിദിന സിംപോസിയം സംഘടിപ്പിച്ചു സുസ്ഥിര ഭാവിക്കുവേണ്ടി ജൈവശാസ്ത്രത്തിലെ നാനോ സയൻസിന്റെ നൂതന സാങ്കേതിക വിദ്യകൾ - [ അഡ്വാൻസെസ് ഇൻ ബയോ സയൻസസ് ഫോർ എ സസ്റ്റെയ്നബിൾ ഫ്യൂച്ചർ. നാനോ സയൻസ് ] എന്ന വിഷയത്തിൽ 2022 ആഗസ്റ്റ് 17, 18 തിയ്യതികളിൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചു നടത്തുന്ന സിംപോസിയം, കണ്ണൂർ യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. സാബു അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് :** സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് ലൈഫ് സയൻസ് ഡിപ്പാർട്ട്മെന്റും കേന്ദ്ര ശാസ്ത്ര സാങ്കേതിക ഗവേഷണ ബോർഡും [SERB ] സംയുക്തമായി ദ്വിദിന സിംപോസിയം സംഘടിപ്പിച്ചു സുസ്ഥിര ഭാവിക്കുവേണ്ടി ജൈവശാസ്ത്രത്തിലെ നാനോ സയൻസിന്റെ നൂതന സാങ്കേതിക വിദ്യകൾ - [ അഡ്വാൻസെസ് ഇൻ ബയോ സയൻസസ് ഫോർ എ സസ്റ്റെയ്നബിൾ ഫ്യൂച്ചർ. നാനോ സയൻസ് ] എന്ന വിഷയത്തിൽ 2022 ആഗസ്റ്റ് 17, 18 തിയ്യതികളിൽ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചു നടത്തുന്ന സിംപോസിയം, കണ്ണൂർ യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. സാബു അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.

പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. ഖലീൽ . കെ.എം. അധ്യക്ഷത വഹിച്ചു. ന്യൂഡൽഹി ആസ്ഥാനമായുള്ള സയൻസ് ഏന്റ് എഞ്ചിനീയറിംഗ് റിസർച്ച് ബോർഡ് , ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ അടിസ്ഥാന ഗവേഷണം പ്രോൽസാഹിപ്പിക്കാൻ വേണ്ടി സ്ഥാപിതമായതാണ്. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ ആദ്യമായാണ് സെർബി ന്റെ ആഭിമുഖ്യത്തിൽ ഇത്തരത്തിൽ സിംപോസിയം സംഘടിപ്പിക്കുന്നത്. ലൈഫ് സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകരായ ഡോ.പി. കവിത, അശ്വതി .പി.കെ എന്നിവരാണ് സിംപോസിയത്തിന്റെ കൺവീനർമാർ.

കൽക്കത്ത സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സിലെ ഡോ.പി.എം.ജി നമ്പീശൻ ഭാവിയിൽ ഏറെ ഉപകാരപ്രദമാവുന്ന നാനോ കണികകൾ ഉപയോഗത്തെ കുറിച്ച് മുഖ്യ പ്രബന്ധം അവതരിപ്പിച്ചു. കേരള ബയോ ടെക്നോളജി കമ്മീഷൻ സയന്റിസ്റ്റ് ഡോ.എ.ആർ ശാരിക ഭക്ഷ്യ രംഗത്തെ നാനോ ടെക്നോളജിയുടെ സാധ്യതകളെ കുറിച്ച് ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. പരിപാടിയിൽ CDMEA പ്രസിഡന്റ് അഡ്വ: പി.മഹമൂദ്, CDMEA ജന: സെക്രട്ടറി മഹമൂദ് അള്ളാംകുളം, ഗവേണിംഗ് ബോഡി ചെയർമാൻ ഡേ.സി.എച്ച് അബൂബക്കർ ഹാജി, ഡോ.സിറാജ് എം.വി.പി, നിസാമുദ്ദീൻ കെ.എം, വീണ ജി.ഒ എന്നിവർ ആശംസ പറഞ്ഞു. ഡോ. പി കവിത സ്വാഗതവും അശ്വതി പി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62350/simposium)