---
title: "തളിപ്പറമ്പ് ന്യൂസ് ഇംപാക്ട് : ധർമ്മശാല കണ്ണപുരം  റോഡ് ശരിയാക്കാനുള്ള നടപടികളാരംഭിച്ചു, അടിയന്തര ഇടപെടലുമായി എം വിജിൻ എംഎൽഎ"
english_title: "Darmashala kannapuram road work "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62316/darmashala-kannapuram-road-work"
published_at: "2022-08-17T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fce7630d87b_IMG-20220817-WA0079.jpg"
keywords: []
---

# തളിപ്പറമ്പ് ന്യൂസ് ഇംപാക്ട് : ധർമ്മശാല കണ്ണപുരം  റോഡ് ശരിയാക്കാനുള്ള നടപടികളാരംഭിച്ചു, അടിയന്തര ഇടപെടലുമായി എം വിജിൻ എംഎൽഎ

> **Lead Summary:** കണ്ണപുരം ധർമശാല റോഡ് മേക്കാടം ടാറിങ് നടത്തിയിട്ട് രണ്ട് മാസം പിന്നിടുന്നതിന് മുമ്പ് തന്നെ അഞ്ചാംപീടിക മാവേലിസ്റ്റോറിന് മുൻപിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയതോടെ റോഡിൽ കുഴി രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നി വീഴാൻ തുടങ്ങിയിട്ട് പോലും അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ജനങ്ങളുടെ ആക്ഷേപം തളിപ്പറമ്പ് ന്യൂസ്‌ വാർത്തയാക്കിയിരുന്നു.

## Article Content

കണ്ണപുരം ധർമശാല റോഡ് മേക്കാടം ടാറിങ് നടത്തിയിട്ട് രണ്ട് മാസം പിന്നിടുന്നതിന് മുമ്പ് തന്നെ അഞ്ചാംപീടിക മാവേലിസ്റ്റോറിന് മുൻപിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയതോടെ റോഡിൽ കുഴി രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നി വീഴാൻ തുടങ്ങിയിട്ട് പോലും അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ജനങ്ങളുടെ ആക്ഷേപം തളിപ്പറമ്പ് ന്യൂസ്‌ വാർത്തയാക്കിയിരുന്നു.

ഈ വാർത്തയുടെ അടിസ്ഥാനത്തിൽ കല്യാശേരി എം എൽ എ എം വിജിൻ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. അടിയന്തരമായി റോഡ് പ്രവൃത്തി നടത്തി സ്ഥലത്തെ പ്രശ്നം പരിഹരിക്കാനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകി. റോഡിൽ അറ്റകുറ്റപ്പണി നടത്താൻ പൊതുമരാമത്ത് വകുപ്പുമായും കെ ആർ എഫ് ബിയുമായും ബന്ധപ്പെട്ട് അനുമതി വാങ്ങുകയും അടുത്ത ദിവസം തന്നെ പ്രവർത്തി തുടങ്ങാൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകുകയും ചെയ്തതായി എം വിജിൻ എംഎൽഎ തളിപ്പറമ്പ് ന്യൂസിനോട് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62316/darmashala-kannapuram-road-work)