---
title: "പഴയങ്ങാടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്"
english_title: "One injured in car-tanker lorry collision"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6229/one-injured-in-car-tanker-lorry-collision"
published_at: "2021-10-20T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6170130556d1d_a8598dfe-9650-4c5e-9d96-f399f7d7b1fb.jpg"
keywords: []
---

# പഴയങ്ങാടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

> **Lead Summary:** **പഴയങ്ങാടി: **പിലാത്തറ - പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപം ടാങ്കർ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

## Article Content

**പഴയങ്ങാടി: **പിലാത്തറ - പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപം ടാങ്കർ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും കണ്ണൂരിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.

പരിക്കേറ്റ കാർ ഡ്രൈവറെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6229/one-injured-in-car-tanker-lorry-collision)