---
title: "ഓപ്പറേഷനെ തുടർന്ന് രോഗി മരിക്കാനിടയായ സംഭവം: ഡോക്ടർക്കെതിരെ കേസ്"
english_title: "case against doctor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62283/case-against-doctor"
published_at: "2022-08-17T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcc5bd9021f_download.jpg"
keywords: []
---

# ഓപ്പറേഷനെ തുടർന്ന് രോഗി മരിക്കാനിടയായ സംഭവം: ഡോക്ടർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ; **അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന രോഗി ഓപ്പറേഷനെ തുടർന്ന് മരിക്കാനിടയായ സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ് .മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച് മരിക്കാനിടയായ കല്യാശേരി അഞ്ചാംപീടിക സ്വദേശി പന്നിക്കൽ സബിൻ്റെ ബന്ധുക്കളുടെ പരാതിയിലാണ് ആശുപത്രിയിലെ ഡോക്ടർ ക്കെതിരെ സിറ്റി പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ പത്താം തീയതിയാണ് അപകടത്തെ തുടർന്ന് സബിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഓപ്പറേഷനെ തുടർന്ന് 20 ന് മരണപ്പെടുകയായിരുന്നു .ചികിത്സാ പിഴവാണെന്ന് കാണിച്ച് ബന്ധുക്കൾ ഡോക്ടർക്കെതിരെ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**കണ്ണൂർ; **അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന രോഗി ഓപ്പറേഷനെ തുടർന്ന് മരിക്കാനിടയായ സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ് .മംഗലാപുരത്തെ ആശുപത്രിയിൽ വെച്ച് മരിക്കാനിടയായ കല്യാശേരി അഞ്ചാംപീടിക സ്വദേശി പന്നിക്കൽ സബിൻ്റെ ബന്ധുക്കളുടെ പരാതിയിലാണ് ആശുപത്രിയിലെ ഡോക്ടർ ക്കെതിരെ സിറ്റി പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ പത്താം തീയതിയാണ് അപകടത്തെ തുടർന്ന് സബിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഓപ്പറേഷനെ തുടർന്ന് 20 ന് മരണപ്പെടുകയായിരുന്നു .ചികിത്സാ പിഴവാണെന്ന് കാണിച്ച് ബന്ധുക്കൾ ഡോക്ടർക്കെതിരെ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62283/case-against-doctor)