---
title: "വ്യാജ സ്വർണ്ണം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ത്രീ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ"
english_title: "gold gambling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62277/gold-gambling"
published_at: "2022-08-17T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcbf76101e4_news-card.jpg"
keywords: []
---

# വ്യാജ സ്വർണ്ണം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ത്രീ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:** **കൂത്തുപറമ്പ്:** വ്യാജ സ്വർണ്ണം ബാങ്കിൽ പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.കൂത്ത്പറമ്പ് പാറാലിലെ പടിഞ്ഞാറെൻറവിട വീട്ടിൽ ശോഭന, കൂത്ത്പറമ്പ് നരവൂർ സ്വദേശി വാഴയിൽ അഫ്സൽ എന്നിവരെയാണ് കൂത്ത്പറമ്പ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.അര ഗ്രാം മുതൽ ഒരു ഗ്രാം വരെ സ്വർണ്ണം ചേർത്ത ആഭരണങ്ങൾ ബാങ്കുകളിലും സൊസൈറ്റികളിലും പണയം വെച്ച് തട്ടിപ്പു നടത്തുകയാണ് ചെയ്തിരുന്നത്.കൂത്ത്പറമ്പ് കോ.ഓപ്പറേറ്റീവ് അർബൻ ബാങ്ക്, തലശ്ശേരി അഗ്രികൾച്ചറൽ വെൽഫെയർ സൊസൈറ്റി എന്നി സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ പരാതിയിലാണ് അറസ്റ്റ് നിലവിൽ പ്രതികൾക്കെതിരെ അഞ്ച് പരാതികൾ ലഭിച്ചിട്ടുണ്ട്.

## Article Content

**കൂത്തുപറമ്പ്:** വ്യാജ സ്വർണ്ണം ബാങ്കിൽ പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ.കൂത്ത്പറമ്പ് പാറാലിലെ പടിഞ്ഞാറെൻറവിട വീട്ടിൽ ശോഭന, കൂത്ത്പറമ്പ് നരവൂർ സ്വദേശി വാഴയിൽ അഫ്സൽ എന്നിവരെയാണ് കൂത്ത്പറമ്പ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.അര ഗ്രാം മുതൽ ഒരു ഗ്രാം വരെ സ്വർണ്ണം ചേർത്ത ആഭരണങ്ങൾ ബാങ്കുകളിലും സൊസൈറ്റികളിലും പണയം വെച്ച് തട്ടിപ്പു നടത്തുകയാണ് ചെയ്തിരുന്നത്.കൂത്ത്പറമ്പ് കോ.ഓപ്പറേറ്റീവ് അർബൻ ബാങ്ക്, തലശ്ശേരി അഗ്രികൾച്ചറൽ വെൽഫെയർ സൊസൈറ്റി എന്നി സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ പരാതിയിലാണ് അറസ്റ്റ് നിലവിൽ പ്രതികൾക്കെതിരെ അഞ്ച് പരാതികൾ ലഭിച്ചിട്ടുണ്ട്.

ശോഭനയെ കൂത്ത്പറമ്പ് ടൗണിൽ നിന്നും അഫ്സലിനെ വയനാട് ബത്തേരിയിലെ റിസോർട്ടിൽ നിന്നുമാണ് പിടികൂടിയത് അഫ്സലിൻ്റെ ബാഗിൽ നിന്നും പത്ത് പവനോളം വ്യാജ സ്വർണ്ണവും പതിനഞ്ചോളം സ്ഥാപനങ്ങളിൽ വ്യാജ സ്വർണ്ണം പണയം വെച്ചതിൻ്റെ രസീതികളും കണ്ടെടുത്തു. പ്രതികൾക്ക് വ്യാജ സ്വർണ്ണം നിർമ്മിച്ച് നൽകിയവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി ഇതിന് പിന്നിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായി സൂചന ഉണ്ട്. എസ്.ഐ. സന്ദീപ്, എ.എസ്.ഐമാരായ ഷനിൽ, പ്രദീപൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62277/gold-gambling)