---
title: "ഞാറ്റുവയൽ കുളത്തിലെ നിരന്തരമായുള്ള അപകടങ്ങൾ അടിയന്തിരമായി ഇടപെടുക: എം എസ് എഫ്"
english_title: "njattuvayal pond "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62172/njattuvayal-pond"
published_at: "2022-08-17T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc68581e158_vac.jpg"
keywords: []
---

# ഞാറ്റുവയൽ കുളത്തിലെ നിരന്തരമായുള്ള അപകടങ്ങൾ അടിയന്തിരമായി ഇടപെടുക: എം എസ് എഫ്

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ നഗരസഭയിൽ ഉൾപ്പെടുന്ന ഞാറ്റുവയൽ വാർഡിലെ കുളത്തിൽ നിരന്തരമായുള്ള അപകടങ്ങൾ നടക്കുകയും അടുത്തായി 2 പേര് മരണപ്പെടുകയും ചെയ്തിരുന്നു. നിലവിൽ കുളത്തിന്റെ പിറകിലുള്ള എൻട്രൻസ് മതിൽ കെട്ടി ക്ളോസ് ചെയ്ത് ഒരു എൻട്രൻസ് മാത്രമായി ചുരുക്കുകയും, അപകട സൂചന ബോർഡ് സ്ഥാപിക്കുവാനും, കുളത്തിലേക്കുള്ള പ്രവേശന സമയം ക്രമീകരിക്കുവാനും,ചെറിയ കുട്ടികളെ രക്ഷിതാക്കൾ കൂടെ ഉണ്ടെങ്കിൽ മാത്രം കുളത്തിൽ പ്രവേശിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദാ കൊങ്ങായിക്ക് നിവേദനം നൽകി.എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് സഫ്‌വാൻ കുറ്റിക്കോൽ,ജനറൽ സെക്രട്ടറി അജ്മൽ പാറാട്,ഭാരവാഹികളായ മുഫീദ് കുട്ടുക്കൻ,ഫവാസ് ഫാറൂഖ് നഗർ എന്നിവർ സംബന്ധിച്ചു.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ നഗരസഭയിൽ ഉൾപ്പെടുന്ന ഞാറ്റുവയൽ വാർഡിലെ കുളത്തിൽ നിരന്തരമായുള്ള അപകടങ്ങൾ നടക്കുകയും അടുത്തായി 2 പേര് മരണപ്പെടുകയും ചെയ്തിരുന്നു. നിലവിൽ കുളത്തിന്റെ പിറകിലുള്ള എൻട്രൻസ് മതിൽ കെട്ടി ക്ളോസ് ചെയ്ത് ഒരു എൻട്രൻസ് മാത്രമായി ചുരുക്കുകയും, അപകട സൂചന ബോർഡ് സ്ഥാപിക്കുവാനും, കുളത്തിലേക്കുള്ള പ്രവേശന സമയം ക്രമീകരിക്കുവാനും,ചെറിയ കുട്ടികളെ രക്ഷിതാക്കൾ കൂടെ ഉണ്ടെങ്കിൽ മാത്രം കുളത്തിൽ പ്രവേശിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദാ കൊങ്ങായിക്ക് നിവേദനം നൽകി.എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് സഫ്‌വാൻ കുറ്റിക്കോൽ,ജനറൽ സെക്രട്ടറി അജ്മൽ പാറാട്,ഭാരവാഹികളായ മുഫീദ് കുട്ടുക്കൻ,ഫവാസ് ഫാറൂഖ് നഗർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62172/njattuvayal-pond)