---
title: "അനധികൃത മണ്ണ് കടത്തൽ : ടിപ്പറും ജെ സി ബിയും പിടിച്ചെടുത്തു"
english_title: "Illegal soil smuggling: Tipper and JCB seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6208/illegal-soil-smuggling-tipper-and-jcb-seized"
published_at: "2021-10-20T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ff9730299d_a8598dfe-9650-4c5e-9d96-f399f7d7b1fb.jpg"
keywords: []
---

# അനധികൃത മണ്ണ് കടത്തൽ : ടിപ്പറും ജെ സി ബിയും പിടിച്ചെടുത്തു

> **Lead Summary:** **പരിയാരം: **അനധികൃത മണ്ണ് കടത്തൽ നടത്തിയ ടിപ്പറും മണൽ ഖനനം ചെയ്യുന്നതിനിടെ ജെസിബിയും പരിയാരം പോലീസ് പിടിച്ചെടുത്തു.

## Article Content

**പരിയാരം: **അനധികൃത മണ്ണ് കടത്തൽ നടത്തിയ ടിപ്പറും മണൽ ഖനനം ചെയ്യുന്നതിനിടെ ജെസിബിയും പരിയാരം പോലീസ് പിടിച്ചെടുത്തു.

കടന്നപ്പള്ളി ഭാഗത്തുനിന്നും മണ്ടൂരക്ക് മണൽ കടത്തുന്ന അതിനിടെയാണ് കെ എൽ 13 എ ക്യൂ 90 50 നമ്പർ ടിപ്പർ പരിയാരം എസ് ഐ രൂപ മധുസൂദനൻ പിടികൂടിയത്.

കൈതപ്രത്ത് റോഡരികിൽ നിന്നും മണൽ ഖനനം ചെയ്യുന്നതിനിടെയാണ് ജെസിബി പിടിച്ചെടുത്തത്. താൽക്കാലിക രജിസ്ട്രേഷൻ നമ്പർ ഉള്ളതാണ് ജെസിബി .

സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുരേഷ്, മധു കുപ്പം തുടങ്ങിയവരും വാഹനം പിടിച്ച സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6208/illegal-soil-smuggling-tipper-and-jcb-seized)