---
title: "പ്ലസ് ടു വിദ്യാര്‍ഥിനിയെ അച്ഛന്റെ കൂട്ടുകാര്‍ ബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍"
english_title: "rape against plus two student"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/62048/rape-against-plus-two-student"
published_at: "2022-08-16T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb7b050d06d_images_(3).jpg"
keywords: []
---

# പ്ലസ് ടു വിദ്യാര്‍ഥിനിയെ അച്ഛന്റെ കൂട്ടുകാര്‍ ബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍

> **Lead Summary:** **തൃശൂര്‍: **പുന്നയൂര്‍കുളത്ത് പ്ലസ് ടുവിദ്യാര്‍ഥിനിയെ അച്ഛന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. പൊന്നാനിയിലെ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്. വീട്ടില്‍ വച്ചും ട്യൂഷന്‍ സെന്ററില്‍ വച്ചുമാണ് ഇവര്‍ പീഡിപ്പിച്ചത്. രണ്ടുമാസം മുന്‍പാണ് സംഭവം നടന്നത്. ബലാത്സംഗത്തിനിരയായ വിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കുകയോ മറ്റ് നടപടികളോ ഒന്നുമുണ്ടായില്ല. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ കണ്ട് അധ്യാപകരാണ് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചത്. ഇവര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിവരങ്ങള്‍ പെണ്‍കുട്ടി തുറന്നുപറഞ്ഞത്. ആഗസ്റ്റ് ഒന്‍പതിന് അച്ഛനും അമ്മയും ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ സുഹൃത്തുക്കള്‍ കൂട്ടമായി ചേര്‍ന്ന് കൈകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. മെയ് മാസത്തിലും ഇതേ ആളുകള്‍ ട്യൂഷന്‍ സെന്ററിലെത്തി പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവും പിതാവും കഞ്ചാവ് വില്‍പ്പനയ്ക്ക് പലതവണ അറസ്റ്റിലായവരാണ്. ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയവരാണ് പീഡനത്തിന് ഇരയാക്കിയത്.

## Article Content

**തൃശൂര്‍: **പുന്നയൂര്‍കുളത്ത് പ്ലസ് ടുവിദ്യാര്‍ഥിനിയെ അച്ഛന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. ഒളിവില്‍ പോയ മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു. പൊന്നാനിയിലെ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്. വീട്ടില്‍ വച്ചും ട്യൂഷന്‍ സെന്ററില്‍ വച്ചുമാണ് ഇവര്‍ പീഡിപ്പിച്ചത്. രണ്ടുമാസം മുന്‍പാണ് സംഭവം നടന്നത്. ബലാത്സംഗത്തിനിരയായ വിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസില്‍ പരാതി നല്‍കുകയോ മറ്റ് നടപടികളോ ഒന്നുമുണ്ടായില്ല. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റങ്ങള്‍ കണ്ട് അധ്യാപകരാണ് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിച്ചത്. ഇവര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിവരങ്ങള്‍ പെണ്‍കുട്ടി തുറന്നുപറഞ്ഞത്. ആഗസ്റ്റ് ഒന്‍പതിന് അച്ഛനും അമ്മയും ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ സുഹൃത്തുക്കള്‍ കൂട്ടമായി ചേര്‍ന്ന് കൈകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. മെയ് മാസത്തിലും ഇതേ ആളുകള്‍ ട്യൂഷന്‍ സെന്ററിലെത്തി പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവും പിതാവും കഞ്ചാവ് വില്‍പ്പനയ്ക്ക് പലതവണ അറസ്റ്റിലായവരാണ്. ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയവരാണ് പീഡനത്തിന് ഇരയാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/62048/rape-against-plus-two-student)