---
title: "മെക്കാഡം ടാറിങ് നടത്തിയ ധർമ്മശാല കണ്ണപുരം റോഡിൽ രണ്ടുമാസത്തിനുള്ളിൽ കുഴി : കുടിവെള്ള പൈപ്പ് പൊട്ടി വെള്ളമോഴുകുന്നത് സ്ഥിരം കാഴ്ച, പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതെ അധികാരികൾ"
english_title: "darmashala kannpuram road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61994/darmashala-kannpuram-road"
published_at: "2022-08-16T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb6467dec83_IMG-20220815-WA0083.jpg"
keywords: []
---

# മെക്കാഡം ടാറിങ് നടത്തിയ ധർമ്മശാല കണ്ണപുരം റോഡിൽ രണ്ടുമാസത്തിനുള്ളിൽ കുഴി : കുടിവെള്ള പൈപ്പ് പൊട്ടി വെള്ളമോഴുകുന്നത് സ്ഥിരം കാഴ്ച, പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതെ അധികാരികൾ

> **Lead Summary:** കണ്ണപുരം ധർമശാല റോഡ് മേക്കാടം ടാറിങ് നടത്തിയിട്ട് രണ്ട് മാസം. എന്നാൽ അഞ്ചാംപീടിക മാവേലിസ്റ്റോറിന് മുൻപിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയതോടെ റോഡിൽ കുഴി രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നി വീഴാൻ തുടങ്ങിയിട്ട് പോലും അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ജനങ്ങളുടെ ആക്ഷേപം. ജല അതോറിറ്റിയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈറോഡ് അപകടങ്ങൾ ഉണ്ടാക്കുന്ന വിധം കുത്തനെയുള്ള വളവ് തിരിവുകളും കയറ്റങ്ങളുമുള്ളതാണ്. അതിന്റെ കൂടെ ഇത്തരം ഒരു കുഴിയും റോഡിൽ ഉള്ളത് യാത്രക്കാരിൽ ഭയമുണ്ടാക്കുന്നുണ്ട്. വെള്ളം ഒഴുകി ടാർ ചെയ്ത് റോഡിനടിയിലെ മണ്ണ് ചതുപ്പു പോലെയായതിനാൽ റോഡ് ഒരു വശത്തേക്ക് ചെരിഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണുള്ളത്.റോഡിന്റെ വളവിൽ ഓവുച്ചാൽ കീറിയ ഭാഗത്തു മുകളിൽ സ്ലാബ് ഇടാത്തത് കൊണ്ട് കുറെ വണ്ടി ഓവ് ചാലിൽ വീണ് കുറെ ആളുകൾക്ക് പരിക്ക് പറ്റിയതായും നാട്ടുകാർ പറയുന്നു. അവിടെ സ്ലാബ് ഇടാനും നാട്ടുകാർ പരാതി കൊടുത്തു. എന്നിട്ടും യാതൊരു പ്രയോജനവുമില്ല.ഭാരമുള്ള വാഹനങ്ങൾ കയറിയാൽ റോഡ് താഴ്ന്നു പോകുന്ന സ്ഥിതിയാണ്. ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങളുടെ ഒരു തുടർക്കഥ ആകും ഇവിടം.

## Article Content

കണ്ണപുരം ധർമശാല റോഡ് മേക്കാടം ടാറിങ് നടത്തിയിട്ട് രണ്ട് മാസം. എന്നാൽ അഞ്ചാംപീടിക മാവേലിസ്റ്റോറിന് മുൻപിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയതോടെ റോഡിൽ കുഴി രൂപപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നി വീഴാൻ തുടങ്ങിയിട്ട് പോലും അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ജനങ്ങളുടെ ആക്ഷേപം. ജല അതോറിറ്റിയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈറോഡ് അപകടങ്ങൾ ഉണ്ടാക്കുന്ന വിധം കുത്തനെയുള്ള വളവ് തിരിവുകളും കയറ്റങ്ങളുമുള്ളതാണ്. അതിന്റെ കൂടെ ഇത്തരം ഒരു കുഴിയും റോഡിൽ ഉള്ളത് യാത്രക്കാരിൽ ഭയമുണ്ടാക്കുന്നുണ്ട്. വെള്ളം ഒഴുകി ടാർ ചെയ്ത് റോഡിനടിയിലെ മണ്ണ് ചതുപ്പു പോലെയായതിനാൽ റോഡ് ഒരു വശത്തേക്ക് ചെരിഞ്ഞ് നിൽക്കുന്ന അവസ്ഥയിലാണുള്ളത്.റോഡിന്റെ വളവിൽ ഓവുച്ചാൽ കീറിയ ഭാഗത്തു മുകളിൽ സ്ലാബ് ഇടാത്തത് കൊണ്ട് കുറെ വണ്ടി ഓവ് ചാലിൽ വീണ് കുറെ ആളുകൾക്ക് പരിക്ക് പറ്റിയതായും നാട്ടുകാർ പറയുന്നു. അവിടെ സ്ലാബ് ഇടാനും നാട്ടുകാർ പരാതി കൊടുത്തു. എന്നിട്ടും യാതൊരു പ്രയോജനവുമില്ല.ഭാരമുള്ള വാഹനങ്ങൾ കയറിയാൽ റോഡ് താഴ്ന്നു പോകുന്ന സ്ഥിതിയാണ്. ബന്ധപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങളുടെ ഒരു തുടർക്കഥ ആകും ഇവിടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61994/darmashala-kannpuram-road)