---
title: "വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികൻ മരണപ്പെട്ടു"
english_title: "pesticide "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61974/pesticide"
published_at: "2022-08-16T11:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb44c6d9047_Untitled-2_web.jpg"
keywords: []
---

# വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികൻ മരണപ്പെട്ടു

> **Lead Summary:** വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന് ദാരുണാന്ത്യം. പുറവൂര്‍ പള്ളിക്കല്‍ പുതിയകത്ത് മമ്മു ആണ് ചികിത്സക്കിടെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. കഴിഞ്ഞ ആഗസ്ത് പന്ത്രണ്ടിനാണ് മമ്മുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: കച്ചേരിപ്പറമ്പ് കുഞ്ഞിക്കണ്ടി നബീസു. മക്കള്‍: സറീന, ജബ്ബാര്‍ (കുവൈറ്റ്), സമീറ. മരുമക്കള്‍: ഷുക്കൂര്‍ (പുറവൂര്‍), ഹഫീമ (എടയന്നൂര്‍), റിയാസ് (കാട്ടാമ്പള്ളി). കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് പുറവൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

## Article Content

വെള്ളമാണെന്ന് കരുതി കീടനാശിനി കഴിച്ച വയോധികന് ദാരുണാന്ത്യം. പുറവൂര്‍ പള്ളിക്കല്‍ പുതിയകത്ത് മമ്മു ആണ് ചികിത്സക്കിടെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. കഴിഞ്ഞ ആഗസ്ത് പന്ത്രണ്ടിനാണ് മമ്മുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: കച്ചേരിപ്പറമ്പ് കുഞ്ഞിക്കണ്ടി നബീസു. മക്കള്‍: സറീന, ജബ്ബാര്‍ (കുവൈറ്റ്), സമീറ. മരുമക്കള്‍: ഷുക്കൂര്‍ (പുറവൂര്‍), ഹഫീമ (എടയന്നൂര്‍), റിയാസ് (കാട്ടാമ്പള്ളി). കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് പുറവൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61974/pesticide)