---
title: "കീഴാറ്റൂർ മാന്ദംകുണ്ടിൽ കോൺഗ്രസ്സ് ഉയർത്തിയ പതാകയും കൊടിമരവും കാണാനില്ല"
english_title: "mandham kund "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61973/mandham-kund"
published_at: "2022-08-16T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb31f2aa34b_vac.jpg"
keywords: []
---

# കീഴാറ്റൂർ മാന്ദംകുണ്ടിൽ കോൺഗ്രസ്സ് ഉയർത്തിയ പതാകയും കൊടിമരവും കാണാനില്ല

> **Lead Summary:** **തളിപ്പറമ്പ്: **വർഷങ്ങൾക്ക് ശേഷം കീഴാറ്റൂർ മാന്ദംകുണ്ടിൽ കോൺഗ്രസ്സ് ഉയർത്തിയ പതാകയും കൊടിമരവും കാണാനില്ല. സ്ഥിരമായി പ്രദേശത്തെ കൊടിമരവും കൊടികളും നശിപ്പിക്കപ്പെടുന്നത് പതിവായതോടെ ഇവിടെ കൊടി ഉയർത്താറില്ലായിരുന്നു. സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി ഇവിടെ വീണ്ടും കൊടിമരം സ്ഥാപിച്ച് ബൂത്ത് പ്രസിഡൻ്റ് പി.വി നാണുവിൻ്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തിയിരുന്നു. വൈകിട്ട് ദേശീയ പതാക അഴിച്ചു മാറ്റിയ ശേഷം ഇതേ കൊടിമരത്തിൽ കോൺഗ്രസ്സിൻ്റെ പതാകയും ഉയർത്തി. എന്നാൽ കൊടിമരവും തറയും ഇന്നലെ രാത്രി സാമുഹ്യ വിരുദ്ധർ എടുത്തു കൊണ്ടുപോയെന്നാണ് പ്രവർത്തകരുടെ ആക്ഷേപം.

## Article Content

**തളിപ്പറമ്പ്: **വർഷങ്ങൾക്ക് ശേഷം കീഴാറ്റൂർ മാന്ദംകുണ്ടിൽ കോൺഗ്രസ്സ് ഉയർത്തിയ പതാകയും കൊടിമരവും കാണാനില്ല. സ്ഥിരമായി പ്രദേശത്തെ കൊടിമരവും കൊടികളും നശിപ്പിക്കപ്പെടുന്നത് പതിവായതോടെ ഇവിടെ കൊടി ഉയർത്താറില്ലായിരുന്നു. സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി ഇവിടെ വീണ്ടും കൊടിമരം സ്ഥാപിച്ച് ബൂത്ത് പ്രസിഡൻ്റ് പി.വി നാണുവിൻ്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തിയിരുന്നു. വൈകിട്ട് ദേശീയ പതാക അഴിച്ചു മാറ്റിയ ശേഷം ഇതേ കൊടിമരത്തിൽ കോൺഗ്രസ്സിൻ്റെ പതാകയും ഉയർത്തി. എന്നാൽ കൊടിമരവും തറയും ഇന്നലെ രാത്രി സാമുഹ്യ വിരുദ്ധർ എടുത്തു കൊണ്ടുപോയെന്നാണ് പ്രവർത്തകരുടെ ആക്ഷേപം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61973/mandham-kund)