---
title: "സിപിഐഎം അള്ളാംകുളം ബ്രാഞ്ചും കരിമ്പം കൾച്ചറൽ സെന്ററും ചേർന്ന് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "cpm allamkulam branch"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61971/cpm-allamkulam-branch"
published_at: "2022-08-16T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb2ff38fd2e_vac.jpg"
keywords: []
---

# സിപിഐഎം അള്ളാംകുളം ബ്രാഞ്ചും കരിമ്പം കൾച്ചറൽ സെന്ററും ചേർന്ന് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ; **സിപിഐ എം അള്ളാംകുളം ബ്രാഞ്ചിന്റെയും കരിമ്പം കൾച്ചറൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 8.30നു റിട്ടയേർഡ് ഹവിൽദാർ (മദ്രാസ് റെജിമെൻറ്) സി ഗോവിന്ദൻ ദേശീയ പതാക ഉയർത്തി. ബ്രാഞ്ച് സിക്രട്ടറി സി കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. കൾച്ചറൽ സെന്റർ പ്രസിഡണ്ട്‌ കെ പി എം റിയാസുദ്ധീൻ ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. സിക്രട്ടറി സി രാഹുൽ നന്ദി പറഞ്ഞു. വൈകുന്നേരം കൾച്ചറൽ സെന്റർ വായനശാലയുടെ നേതൃത്വത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. റിട്ടയേർഡ് ആർ ഡി ഒ എ സി മാത്യു സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. പ്രിയപ്പൻ മാസ്റ്റർ സംസാരിച്ചു. മധുര വിതരണവും ഉണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ; **സിപിഐ എം അള്ളാംകുളം ബ്രാഞ്ചിന്റെയും കരിമ്പം കൾച്ചറൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 8.30നു റിട്ടയേർഡ് ഹവിൽദാർ (മദ്രാസ് റെജിമെൻറ്) സി ഗോവിന്ദൻ ദേശീയ പതാക ഉയർത്തി. ബ്രാഞ്ച് സിക്രട്ടറി സി കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. കൾച്ചറൽ സെന്റർ പ്രസിഡണ്ട്‌ കെ പി എം റിയാസുദ്ധീൻ ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. സിക്രട്ടറി സി രാഹുൽ നന്ദി പറഞ്ഞു. വൈകുന്നേരം കൾച്ചറൽ സെന്റർ വായനശാലയുടെ നേതൃത്വത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. റിട്ടയേർഡ് ആർ ഡി ഒ എ സി മാത്യു സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. പ്രിയപ്പൻ മാസ്റ്റർ സംസാരിച്ചു. മധുര വിതരണവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61971/cpm-allamkulam-branch)