---
title: "പുതിയ തലമുറ ഗാന്ധിയൻ മൂല്യങ്ങൾ തിരിച്ചു പിടിക്കണം; മഹേശ്വരൻ മാസ്റ്റർ"
english_title: "maheshwaran master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61945/maheshwaran-master"
published_at: "2022-08-16T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb1ccc668da_vac.jpg"
keywords: []
---

# പുതിയ തലമുറ ഗാന്ധിയൻ മൂല്യങ്ങൾ തിരിച്ചു പിടിക്കണം; മഹേശ്വരൻ മാസ്റ്റർ

> **Lead Summary:** **തളിപ്പറമ്പ:** ഗാന്ധിയൻ മൂല്യങ്ങൾക്ക് കൈമോശം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോവുന്നതെന്നും പുതിയ തലമുറ ഗാഡിയൻ ആദർശങ്ങൾ മുറുകെ പിടിക്കാൻ തയ്യാറാവണമെന്നും മഹേശ്വരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സ്വാതന്ത്ര്യാമൃതം 2022 സഹവാസ ക്യാമ്പിനോടനുബന്ധിച്ച് സ്വാതന്ത്ര്യദിനത്തിൽ ഗാന്ധി സ്മൃതി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . പഴയ തലമുറ ജാതി ചിന്തകൾക്കെതിരായിരുന്നു . അവർ ജാതി പേര് ഉപേക്ഷിച്ചവരായിരുന്നു. എന്നാൽ ഇന്ന് ജാതിയുടെ പേരിൽ അഭിമാനം കൊള്ളുന്ന ഒരു സമൂഹമാണ് നമ്മുടെ രാജ്യത്തുള്ളത്.മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള എല്ലാ സ്വാതന്ത്ര്യത്തോടും കൂടി താൻ ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന കാലാവസ്ഥയെയാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത്. ഇന്നത്തെ സമൂഹത്തിൽ സ്വാതന്ത്ര്യത്തിന് തടസ്സം നിലക്കുന്ന ഒരു പാട് ഘടകങ്ങൾ ഉണ്ട്. വിദ്യാർത്ഥികൾ ഇത്തരം ഘടകങ്ങളെ തിരിച്ചറിയണമെന്നും ജാതി മത ചിന്തകൾ വെടിഞ്ഞ് അനീതിയെ എതിർക്കാനുള്ള ചങ്കൂറ്റവും സത്യസന്ധതയും തിരികെ പിടിക്കണമെന്നും അതു വഴി ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ യാഥാർത്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എൻ എസ് എസ് വളണ്ടിയർ കെ.ശലഭ സ്വാഗതം പറഞ്ഞു. എൻ എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി എ. ദേവിക മഹേശ്വരൻ മാസ്റ്ററെ ആദരിച്ചു. വളണ്ടിയർ ലീഡർ ടി .പി . ഗൗതം ഗോവിന്ദ് നന്ദി പറഞ്ഞു

## Article Content

**തളിപ്പറമ്പ:** ഗാന്ധിയൻ മൂല്യങ്ങൾക്ക് കൈമോശം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ രാജ്യം കടന്നു പോവുന്നതെന്നും പുതിയ തലമുറ ഗാഡിയൻ ആദർശങ്ങൾ മുറുകെ പിടിക്കാൻ തയ്യാറാവണമെന്നും മഹേശ്വരൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സ്വാതന്ത്ര്യാമൃതം 2022 സഹവാസ ക്യാമ്പിനോടനുബന്ധിച്ച് സ്വാതന്ത്ര്യദിനത്തിൽ ഗാന്ധി സ്മൃതി സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . പഴയ തലമുറ ജാതി ചിന്തകൾക്കെതിരായിരുന്നു . അവർ ജാതി പേര് ഉപേക്ഷിച്ചവരായിരുന്നു. എന്നാൽ ഇന്ന് ജാതിയുടെ പേരിൽ അഭിമാനം കൊള്ളുന്ന ഒരു സമൂഹമാണ് നമ്മുടെ രാജ്യത്തുള്ളത്.മനുഷ്യന് മനുഷ്യനായി ജീവിക്കാനുള്ള എല്ലാ സ്വാതന്ത്ര്യത്തോടും കൂടി താൻ ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന കാലാവസ്ഥയെയാണ് സ്വാതന്ത്ര്യം എന്ന് പറയുന്നത്. ഇന്നത്തെ സമൂഹത്തിൽ സ്വാതന്ത്ര്യത്തിന് തടസ്സം നിലക്കുന്ന ഒരു പാട് ഘടകങ്ങൾ ഉണ്ട്. വിദ്യാർത്ഥികൾ ഇത്തരം ഘടകങ്ങളെ തിരിച്ചറിയണമെന്നും ജാതി മത ചിന്തകൾ വെടിഞ്ഞ് അനീതിയെ എതിർക്കാനുള്ള ചങ്കൂറ്റവും സത്യസന്ധതയും തിരികെ പിടിക്കണമെന്നും അതു വഴി ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ യാഥാർത്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എൻ എസ് എസ് വളണ്ടിയർ കെ.ശലഭ സ്വാഗതം പറഞ്ഞു. എൻ എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി എ. ദേവിക മഹേശ്വരൻ മാസ്റ്ററെ ആദരിച്ചു. വളണ്ടിയർ ലീഡർ ടി .പി . ഗൗതം ഗോവിന്ദ് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61945/maheshwaran-master)