---
title: "കുറ്റ്യേരി ഹൈസ്കൂളിൽ  സ്വാതന്ത്ര്യദിനാഘോഷവും പുതിയ ബസിൻ്റെ ഉദ്ഘാടനവും നടത്തി"
english_title: "new bus inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61941/new-bus-inauguration"
published_at: "2022-08-16T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb19b5ae8eb_vac.jpg"
keywords: []
---

# കുറ്റ്യേരി ഹൈസ്കൂളിൽ  സ്വാതന്ത്ര്യദിനാഘോഷവും പുതിയ ബസിൻ്റെ ഉദ്ഘാടനവും നടത്തി

> **Lead Summary:** ഗവ: ഹൈസ്കൂൾ കുറ്റ്യേരിയിൽ സ്വാതന്ത്ര്യത്തിൻ്റെ ഏഴു പത്തിയഞ്ചാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനവും പുതിയ ബസിൻ്റെ ഫ്ളാഗ് ഓഫ് കർമ്മവും ബഹു.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം.കൃഷ്ണൻ നിർവഹിച്ചു.പി.ടി.എ പ്രസിഡൻ്റ് മനോഹരൻ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യത്തിൻ്റെഎഴുപത്തിയഞ്ചാം വാർഷികത്തിൻ്റെ സ്മരണയ്ക്കായി ദാമോദരൻ നമ്പീശൻ ഫലവൃക്ഷത്തൈ നട്ടു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 75 സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ പ്രദർശനം നടത്തി. എസ്.എം.സി ചെയർമാൻ ശ്രീ.ചന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പരിയാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. രജനി.ടി.പി എസ്.എസ്.എൽ.സി ജേതാക്കളെ അനുമോദിച്ചു.പൂർവ്വ വിദ്യാർത്ഥിയും നവാഗത സംവിധായകനുമായ ഉണ്ണിഗോവിന്ദരാജിനെ മുൻ പ്രഥമാധ്യാപകൻ കെ.വി .പ്രഭാകരൻ മാസ്റ്റർ അനുമോദിച്ചു.എൻഡോമെൻ്റ് വിതരണം വാർഡ് മെമ്പർ സുനിൽകുമാർ നിർവ്വഹിച്ചു.സ്വാതന്ത്ര്യ ദിനപ്പതിപ്പുകൾ മുൻ അധ്യാപിക രത്നകുമാരി പ്രകാശനം ചെയ്തു.ദേശഭക്തിഗാനം, പ്രസംഗം., സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം ഉൾപ്പെടെ കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.പിടിഎ വൈസ് പ്രസിഡൻ്റ് ശിവദാസൻ, മദർ പിടിഎ പ്രസിഡൻ്റ് നന്ദിനി.പി, സീനിയർ അസിസ്റ്റൻറ് ലളിത ടീച്ചർ, ഷീബ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രഥമാധ്യാപകൻ ഹരീന്ദ്രൻ.കെ.വി സ്വാഗതഭാഷണവും സ്റ്റാഫ് സെക്രട്ടറി ഉമ്മർ.എം നന്ദിയും രേഖപ്പെടുത്തി.

## Article Content

ഗവ: ഹൈസ്കൂൾ കുറ്റ്യേരിയിൽ സ്വാതന്ത്ര്യത്തിൻ്റെ ഏഴു പത്തിയഞ്ചാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനവും പുതിയ ബസിൻ്റെ ഫ്ളാഗ് ഓഫ് കർമ്മവും ബഹു.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം.കൃഷ്ണൻ നിർവഹിച്ചു.പി.ടി.എ പ്രസിഡൻ്റ് മനോഹരൻ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യത്തിൻ്റെഎഴുപത്തിയഞ്ചാം വാർഷികത്തിൻ്റെ സ്മരണയ്ക്കായി ദാമോദരൻ നമ്പീശൻ ഫലവൃക്ഷത്തൈ നട്ടു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 75 സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ പ്രദർശനം നടത്തി. എസ്.എം.സി ചെയർമാൻ ശ്രീ.ചന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പരിയാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. രജനി.ടി.പി എസ്.എസ്.എൽ.സി ജേതാക്കളെ അനുമോദിച്ചു.പൂർവ്വ വിദ്യാർത്ഥിയും നവാഗത സംവിധായകനുമായ ഉണ്ണിഗോവിന്ദരാജിനെ മുൻ പ്രഥമാധ്യാപകൻ കെ.വി .പ്രഭാകരൻ മാസ്റ്റർ അനുമോദിച്ചു.എൻഡോമെൻ്റ് വിതരണം വാർഡ് മെമ്പർ സുനിൽകുമാർ നിർവ്വഹിച്ചു.സ്വാതന്ത്ര്യ ദിനപ്പതിപ്പുകൾ മുൻ അധ്യാപിക രത്നകുമാരി പ്രകാശനം ചെയ്തു.ദേശഭക്തിഗാനം, പ്രസംഗം., സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം ഉൾപ്പെടെ കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.പിടിഎ വൈസ് പ്രസിഡൻ്റ് ശിവദാസൻ, മദർ പിടിഎ പ്രസിഡൻ്റ് നന്ദിനി.പി, സീനിയർ അസിസ്റ്റൻറ് ലളിത ടീച്ചർ, ഷീബ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രഥമാധ്യാപകൻ ഹരീന്ദ്രൻ.കെ.വി സ്വാഗതഭാഷണവും സ്റ്റാഫ് സെക്രട്ടറി ഉമ്മർ.എം നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61941/new-bus-inauguration)