---
title: "മുസ്ലിം ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു"
english_title: "muslim leagu thalipparamb "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61814/muslim-leagu-thalipparamb"
published_at: "2022-08-15T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa1655b250d_vac.jpg"
keywords: []
---

# മുസ്ലിം ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന വേളയിൽ മുസ്ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. തളിപ്പറമ്പ ഖായിദേമില്ലത്ത് സെൻ്ററിൽ നിന്നും ആരംഭിച്ച റാലി ഹൈവേ പ്ലാസ ജംഗ്ഷനിൽ സമാപിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലി സമാപിച്ചു. പ്രസിഡൻറ് സി.പി.വി.അബ്ദുള്ള യുടെ അദ്ധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന വേളയിൽ മുസ്ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. തളിപ്പറമ്പ ഖായിദേമില്ലത്ത് സെൻ്ററിൽ നിന്നും ആരംഭിച്ച റാലി ഹൈവേ പ്ലാസ ജംഗ്ഷനിൽ സമാപിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലി സമാപിച്ചു. പ്രസിഡൻറ് സി.പി.വി.അബ്ദുള്ള യുടെ അദ്ധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

കെ.വി.അബൂബക്കർ ഹാജി സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മുസ്ലിം സെക്രട്ടറിമാരായ കെ.ടി.സഹദുള്ള, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കെ.മുസ്തഫ ഹാജി, അസൈനാർ മാസ്റ്റർ, അബൂബക്കർ വായാട്, സി.കെ.മഹമൂദ്, ഹംസ മൗലവി പള്ളിപ്പറമ്പ്, അഹമ്മദ് പൂമംഗലം, പി.സി.നസീർ, അലി മംഗര, സി.ഉമ്മർ, നൗഷാദ് പുതുക്കണ്ടം, എൻ.യു.ഷഫീഖ് മാസ്റ്റർ, ഉനൈസ് എരുവാട്ടി, ഓലിയൻ ജാഫർ, ഷംസുദ്ധീൻ കുറ്റ്യാട്ടൂർ, കരീം മാസ്റ്റർ, ഉസ്മാൻ കൊമ്മച്ചി, പി.എ.ഇർഫാൻ, പി.എ.വി.ഷഫീഖ്, കൊടിയിൽ സലീം, കെ.മുഹമ്മദ് ബഷീർ, നാസർ ഹൈവേ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി പി.മുഹമ്മദ് ഇഖ്ബാൽ സ്വാഗതവും ട്രഷറർ ഒ.പി.ഇബ്രാഹിം മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61814/muslim-leagu-thalipparamb)