---
title: "75ആം സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു"
english_title: "independance day celebration kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61808/independance-day-celebration-kannur"
published_at: "2022-08-15T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fa143f23e08_news-card.jpg"
keywords: []
---

# 75ആം സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു

> **Lead Summary:** **കണ്ണൂർ :** 76 മത് സ്വാതന്ത്ര്യദിന പരേഡ് കണ്ണൂർ സിറ്റി പോലീസ് പരേഡ് ഗ്രൗഡിൽവച്ച് നടന്നു. തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. പിന്നീട് നടന്ന സ്വാതന്ത്ര്യദിന സെറിമോണിയൽ പരേഡിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു. ആഘോഷചടങ്ങിൽ കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ.എ.എസ്, കണ്ണൂർ സിറ്റി പോലീസ് മേധാവി ഇളങ്കോ ആർ ഐ. പി. എസ്, കണ്ണൂർ റൂറൽ പോലീസ് മേധാവി രാജീവ്‌ പി. ബി ഐ.പി.എസ് ,MLA കെ വി സുമേഷ്,കണ്ണൂർ കോർപറേഷൻ മേയർ ടി. ഒ മോഹനൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ പി. പി ദിവ്യ, എന്നിവർ പങ്കെടുത്തു. ധർമ്മടം ഇൻസ്‌പെക്ടർ ഓഫ് പോലീസ് സ്മിതേഷ് കെ. വി നയിച്ച സ്വാതന്ത്ര്യദിന സെറിമോണിയൽ പരേഡിൽ കെ.എ.പി നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പ, കണ്ണൂർ സിറ്റി ഡി.എച്ച്.ക്യു,കണ്ണൂർ റൂറൽ ഡി. എച്ച്.ക്യു,വനിത പോലീസ്, ജയിൽ, എക്സൈസ്, ഫോറെസ്റ്റ് എന്നീ സേനകളിലെ 7 പ്ലാട്ടൂൺ ണുകളും വിവിധ സ്കൂളുകളിൽ നിന്നുള്ള ,സ്റ്റുഡന്റ് പോലീസ് കേഡറ്റ്,NCC,സ്കൗട്ട്&ഗൈഡ്, ജൂനിയർ റെഡ് ക്രോസ്സ് എന്നിവയിൽ നിന്ന് 28 പ്ലാട്ടൂൺണുകളും, കെ. എ. പി നാലാം ബറ്റാലിയൻ, DSC കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബാന്റ് സംഘവും അണിനിരന്നു. മികച്ചരീതിയിൽ പരേഡ് ചെയ്ത പ്ലാട്ടൂൺണായി കെ. എ. പി നാലാം ബറ്റാലിയനെ തിരഞ്ഞെടുത്തു.

## Article Content

**കണ്ണൂർ :** 76 മത് സ്വാതന്ത്ര്യദിന പരേഡ് കണ്ണൂർ സിറ്റി പോലീസ് പരേഡ് ഗ്രൗഡിൽവച്ച് നടന്നു. തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. പിന്നീട് നടന്ന സ്വാതന്ത്ര്യദിന സെറിമോണിയൽ പരേഡിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു. ആഘോഷചടങ്ങിൽ കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ.എ.എസ്, കണ്ണൂർ സിറ്റി പോലീസ് മേധാവി ഇളങ്കോ ആർ ഐ. പി. എസ്, കണ്ണൂർ റൂറൽ പോലീസ് മേധാവി രാജീവ്‌ പി. ബി ഐ.പി.എസ് ,MLA കെ വി സുമേഷ്,കണ്ണൂർ കോർപറേഷൻ മേയർ ടി. ഒ മോഹനൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ പി. പി ദിവ്യ, എന്നിവർ പങ്കെടുത്തു. ധർമ്മടം ഇൻസ്‌പെക്ടർ ഓഫ് പോലീസ് സ്മിതേഷ് കെ. വി നയിച്ച സ്വാതന്ത്ര്യദിന സെറിമോണിയൽ പരേഡിൽ കെ.എ.പി നാലാം ബറ്റാലിയൻ മാങ്ങാട്ടുപറമ്പ, കണ്ണൂർ സിറ്റി ഡി.എച്ച്.ക്യു,കണ്ണൂർ റൂറൽ ഡി. എച്ച്.ക്യു,വനിത പോലീസ്, ജയിൽ, എക്സൈസ്, ഫോറെസ്റ്റ് എന്നീ സേനകളിലെ 7 പ്ലാട്ടൂൺ ണുകളും വിവിധ സ്കൂളുകളിൽ നിന്നുള്ള ,സ്റ്റുഡന്റ് പോലീസ് കേഡറ്റ്,NCC,സ്കൗട്ട്&ഗൈഡ്, ജൂനിയർ റെഡ് ക്രോസ്സ് എന്നിവയിൽ നിന്ന് 28 പ്ലാട്ടൂൺണുകളും, കെ. എ. പി നാലാം ബറ്റാലിയൻ, DSC കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബാന്റ് സംഘവും അണിനിരന്നു. മികച്ചരീതിയിൽ പരേഡ് ചെയ്ത പ്ലാട്ടൂൺണായി കെ. എ. പി നാലാം ബറ്റാലിയനെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61808/independance-day-celebration-kannur)