---
title: "ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് ഇന്ന് കണ്ണൂരിൽ;വാഹന പാർക്കിംഗ് നിർദേശം"
english_title: "dyfi freedom street"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61781/dyfi-freedom-street"
published_at: "2022-08-15T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9fb9833cfa_vac.jpg"
keywords: []
---

# ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ് ഇന്ന് കണ്ണൂരിൽ;വാഹന പാർക്കിംഗ് നിർദേശം

> **Lead Summary:** **കണ്ണൂർ:**എന്റെ ഇന്ത്യ… എവിടെ ജോലി, എവിടെ ജനാധിപത്യം, മതനിരപേക്ഷതയുടെ കാവലാളാകുക മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റ് ഇന്ന് കണ്ണൂരിൽ.കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. റാലിയിൽ ഒരുലക്ഷം പേർ പങ്കെടുക്കും. പെരിങ്ങോം, പയ്യന്നൂർ, മാടായി, മയ്യിൽ, ശ്രീകണ്ഠപുരം ബ്ലോക്കുകളിൽനിന്നുവരുന്ന വാഹനങ്ങൾ എ കെ ജി ആശുപത്രിക്ക്‌ മുൻ വശത്തുനിന്ന് വലത്തോട്ടുപോയി തളാപ്പ് സുന്ദരേശ്വര ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്യണം. തളിപ്പറമ്പ്‌, പാപ്പിനിശേരി, ആലക്കോട് ബ്ലോക്കുകൾ അലവിൽവഴി വന്ന് എസ്എൻ പാർക്കിന് സമീപം പാർക്ക് ചെയ്യണം. തലശേരി, പാനൂർ, കൂത്തുപറമ്പ്, എടക്കാട് ബ്ലോക്കുകൾ സിറ്റിവഴി വന്ന് പ്രഭാത് ജങ്‌ഷനിൽ പാർക്ക് ചെയ്യണം. മട്ടന്നൂർ, ഇരിട്ടി, അഞ്ചരക്കണ്ടി, പേരാവൂർ, പിണറായി ബ്ലോക്കുകൾ താണയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

## Article Content

**കണ്ണൂർ:**എന്റെ ഇന്ത്യ… എവിടെ ജോലി, എവിടെ ജനാധിപത്യം, മതനിരപേക്ഷതയുടെ കാവലാളാകുക മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റ് ഇന്ന് കണ്ണൂരിൽ.കണ്ണൂർ ജവഹർ സ്‌റ്റേഡിയത്തിൽ നടക്കുന്ന പൊതുയോഗം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. റാലിയിൽ ഒരുലക്ഷം പേർ പങ്കെടുക്കും. പെരിങ്ങോം, പയ്യന്നൂർ, മാടായി, മയ്യിൽ, ശ്രീകണ്ഠപുരം ബ്ലോക്കുകളിൽനിന്നുവരുന്ന വാഹനങ്ങൾ എ കെ ജി ആശുപത്രിക്ക്‌ മുൻ വശത്തുനിന്ന് വലത്തോട്ടുപോയി തളാപ്പ് സുന്ദരേശ്വര ക്ഷേത്രപരിസരത്ത് പാർക്ക് ചെയ്യണം. തളിപ്പറമ്പ്‌, പാപ്പിനിശേരി, ആലക്കോട് ബ്ലോക്കുകൾ അലവിൽവഴി വന്ന് എസ്എൻ പാർക്കിന് സമീപം പാർക്ക് ചെയ്യണം. തലശേരി, പാനൂർ, കൂത്തുപറമ്പ്, എടക്കാട് ബ്ലോക്കുകൾ സിറ്റിവഴി വന്ന് പ്രഭാത് ജങ്‌ഷനിൽ പാർക്ക് ചെയ്യണം. മട്ടന്നൂർ, ഇരിട്ടി, അഞ്ചരക്കണ്ടി, പേരാവൂർ, പിണറായി ബ്ലോക്കുകൾ താണയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61781/dyfi-freedom-street)