---
title: "ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം;  കൈകോർക്കാം പുതിയൊരു ഇന്ത്യക്കായ്"
english_title: "august 15"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61758/august-15"
published_at: "2022-08-15T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9ecb78bcd3_aug15.jpg"
keywords: []
---

# ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം;  കൈകോർക്കാം പുതിയൊരു ഇന്ത്യക്കായ്

> **Lead Summary:** > " ഭാരതമെന്ന പേര് കേട്ടാലഭിമാന പൂരിതമാകണമന്ത രംഗം...." നാം ഇന്ത്യക്കാർ ഒരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുകയാണ്. വൈദേശികാധിപത്യത്തി ന്റെ നുകത്തിനു കീഴിൽ നെരിഞ്ഞമർന്നിരുന്ന ഭാരതാംബ മോചിതയായത് 1947 ഓഗസ്റ്റ് 15 നാണ്. വെള്ള ക്കാരന്റെ അടിച്ചമർത്തലിൽ നിന്നും അവജ്ഞയിൽ നിന്നും നാം മോചനത്തിന്റെ കര കയറിയിട്ട് ഏഴര പതിറ്റാണ്ടുകൾ പിന്നിട്ടു. ഒരു പരമാധികാര സ്വാതന്ത്ര്യ രാജ്യമായി നമ്മുടെ നാട് ലോകത്തിന്റെ മുമ്പിൽ തലയുയർത്തി നിൽക്കുന്നു. നമ്മുടെ സ്വാതന്ത്ര്യലബ്ധിക്ക് പിന്നിൽ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും തേജോമയമായ നിരവധി ചരിത്രങ്ങളുണ്ട്. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന തീവ്രമായ സമരങ്ങളുടെ പരിണിതഫലമാണ് നമ്മുടെ സ്വാതന്ത്ര്യ സമ്പാദനം. ഈ ദൃശ്യ പീഡാനുഭവങ്ങൾക്ക് വിധേയമായവരിൽ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളുമുണ്ടായിരുന്നു. സ്വാതന്ത്ര സമര ഗോദയിൽ എല്ലാ ജനങ്ങളും തോളുരുമ്മി രംഗപ്രവേശം ചെയ്യുകയായിരുന്നു. വർഗീയതയും തീവ്രവാദവും അധികാരത്തിലേക്കുള്ള എളുപ്പവഴിയായി കണ്ടെത്തിയവർ ഭാരതത്തെ കൊത്തി വലിച്ചു. ആയിരക്കണക്കിന് കലാപങ്ങളും പതിനായിരക്കണക്കിന് കൊലപാതകങ്ങളും സ്വാതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായി. "സാരേ ജഹാൻ സെ അച്ചാ ഹിന്ദുസ്ഥാൻ ഹമാര" ആർക്കും വേണ്ടാതായി. മുസ്ലീങ്ങൾ പാകിസ്ഥാനിലേക്ക് പോകേണ്ടവരും ഹിന്ദുക്കൾ ഇന്ത്യയുടെ അവകാശികളുമാകുന്ന തിയറി സംഘപരിവാർ നടത്താൻ ശ്രമിക്കുന്നു. നാനാത്വത്തിൽ ഏകത്വം എന്നത് കേവലം ഒരലങ്കാര വാക്കായി. ബാബരി മസ്ജിദ് തച്ചുതകർത്തു ഇന്ത്യയുടെ മതേതര മുഖം വികൃതമാക്കി. നിരവധി വർഗീയ കലാപങ്ങളിൽ മുസ്ലീങ്ങളെ കൊത്തിയരിഞ്ഞു. പശുവിന്റെ പേരിൽ പോലും കൊലപാതകങ്ങൾ അരങ്ങുതകർത്തു. **ദാരിദ്ര്യത്തിനും** **സ്വാതന്ത്ര്യമില്ല** ......! മൊത്തം ജനസംഖ്യയുടെ പകുതിയിലേറെയും ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. നീണ്ട ധോത്തി തലയിൽ കെട്ടി കൗപീന ധാരികളായി വയലേലകളിൽ അന്തി വരെ കൂലിവേല ചെയ്യുന്ന കർഷക തൊഴിലാളികളെയാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കണ്ടുവരുന്നത്. വലിയ ജന്മിമാരുടെയും ഭൂവുടമകളുടെയും പണി യാളുകളായി ദാസ്യവേല ചെയ്യുന്ന അത്തരക്കാർക്ക് ലഭിക്കുന്ന വേതനം അതാത് ദിവസങ്ങളിലെ അഷ്ടിക്കു പോലും മതിയാകാത്തതാണ്. പട്ടണങ്ങളിലെ ഉച്ഛിഷ്ട കൂമ്പാരങ്ങളിൽ തെരുവ് പട്ടികളോട് മല്ലിട്ട് പശിയ ടക്കുന്ന ദാരിദ്ര നാരായണന്മാർ നമ്മുടെ നാട്ടിലെ നിത്യകാഴ്ചയാണ്. അന്തിയുറങ്ങാൻ ചെറ്റക്കുടില് പോലുമില്ലാതെ പീടികത്തിണ്ണയിലും വൃക്ഷ ചുവട്ടിലുമായി ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. **വിവരമില്ലായ്മ** **സ്വാതന്ത്ര്യത്തെ** **ഹനിക്കും** നാട്ടിലെ മുഴുവൻ ജനങ്ങൾക്കും അക്ഷരജ്ഞാനം നൽകാൻ കഴിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സാക്ഷരത ശതമാനം ഇരുപത്തിയഞ്ചു പോലും എത്തിയിട്ടില്ല. തൊഴിലില്ലായ്മ വലിയൊരു ഭീഷണിയായി തലയുയർത്തി നിൽക്കുന്നു. വളർന്നുവരുന്ന യുവ സമൂഹത്തെ ഭീകര പ്രസ്ഥാനങ്ങളിലേക്കും വിദ്വംസക പ്രവർത്തനങ്ങളിലേക്കും പ്രേരിതരാക്കാൻ തൊഴിലില്ലായ്മ നിമിത്തമാകുന്നു. കാർഷിക വ്യവസായിക മണ്ഡലങ്ങളിൽ സ്വയം പര്യാപ്തത നേടാൻ നമുക്കായിട്ടില്ല. **സ്വാതന്ത്ര്യം അസ്തമിക്കില്ല യുവാക്കൾ കർമ്മരംഗത്തിറങ്ങിയാൽ.** മാറ്റങ്ങളുടെ തുടക്കം എന്നും യുവാക്കളിൽ നിന്നാണ്. ഗാന്ധിജിയും നെഹ്റുവും ഒക്കെ മാറ്റത്തിനായുള്ള ചുവടുകൾ അവരുടെ യൗവനകാലത്ത് തന്നെ ആരംഭിച്ചിരുന്നു. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെ ആണെങ്കിലും തങ്ങളാൽ കഴിയും വിധം ചുറ്റും നടക്കുന്നതൊക്കെ ചോദ്യംചെയ്യാൻ ഇന്നത്തെ യുവാക്കൾ സമയം കണ്ടെത്തുന്നുണ്ട്. ഒരു തലമുറ വിഭാവനം ചെയ്യുന്നതിന് വേണ്ടി അടുത്ത തലമുറ പ്രവർത്തിക്കുകയും അവരുടെ പിൻഗാമികൾ അത് സാക്ഷാത്കരിക്കുകയും ചെയ്യേണ്ടതാണ്. അങ്ങനെ നടന്നിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന എന്ന ഖ്യാതി കൂടാതെ അതിനെ പ്രാബല്യത്തിൽ വരുത്തുകയും ഏറ്റവും വലിയ ശക്തിയായി മാറുകയും ചെയ്ത രാജ്യം എന്നു കൂടി ഇന്ത്യ അറിയപ്പെടുമായിരുന്നു. **ഭാരതം** **വികസിക്കണം** ....! നമ്മെക്കാൾ ഏറെ കഴിഞ്ഞ് റിപ്പബ്ലിക്കായ സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ നിന്ന് ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു. രാജ്യവും ജനങ്ങളും സൂചിയും നൂലും പോലെ പ്രവർത്തിച്ചതിന്റെ അനന്തരഫലമാണ് അവരുടെ വികസനം. മാനവശേഷിയിലും വിഭവശേഷിയിലും ഒട്ടും പിന്നിലല്ലാത്ത നമ്മുടെ രാജ്യം വികസ്വര രാജ്യമായി തുടരുന്നതിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. പെട്രോൾ വില വർധനവിൽ പ്രതിഷേധിക്കാൻ മാത്രമല്ല ജനങ്ങൾ അണിനിരക്കേണ്ടത്. വികസനത്തിന് വിദ്യാഭ്യാസത്തിന്റെ പങ്കും ചെറുതല്ല. വിദ്യാഭ്യാസമെന്നത് നിരക്ഷതാ നിവാരണമല്ല. സ്വതന്ത്ര്യമായി ചിന്തിക്കാൻ കഴിയുന്ന തരത്തിൽ മനസ്സിനെ പാകപ്പെടുത്താൻ കഴിഞ്ഞാലേ അതിന് പ്രയോജനമുള്ളൂ. **സ്വാതന്ത്ര്യം** **അസ്തമിക്കരുത്** നാം നേടിയ സ്വാതന്ത്ര്യം സാർത്ഥകമാകണമെങ്കിൽ ജനങ്ങൾക്ക് ശാന്തി പകരുന്ന സുന്ദരമായ അന്തരീക്ഷം നാട്ടിൽ നില നിൽക്കുക തന്നെ വേണം. തദ്ദേശീയരായ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനം മാത്രം നിലനിന്ന് പോന്നിരുന്നത് കൊണ്ട് സ്വാതന്ത്ര്യം അന്വ ർത്ഥമാവില്ല. സാങ്കേതികാർത്ഥത്തിൽ നാം ഇന്ത്യക്കാർ സ്വാതന്ത്രരാണെന്ന് പറയാമെന്ന് മാത്രം. ഭരിക്കുന്ന ഗവൺമെന്റും സഹകരണ മനസ്ഥിതിയുള്ള ജനങ്ങളും ഏകതാ ഭാവത്തോടെ മുന്നേറുന്നതിലൂടെ മാത്രമേ നാം ആർജ്ജിച്ച സ്വാതന്ത്ര്യം സമ്പൂർണമാക്കാൻ സാധിക്കുകയുള്ളൂ. **ജനാധിപത്യത്തിന്റെ** **അസ്തമയമാകരുത്** ....! ത്രിവർണ്ണ പതാക ഉയർത്തുന്നതും, പ്രൗഢഗംഭീരമായ പരേഡും, ദേശീയ ഗാനാലാപനവും മാത്രമായി ഒതുങ്ങാനുള്ളതല്ല സ്വാതന്ത്ര്യദിനാഘോഷം. ജനാധിപത്യത്തിന്റെ സത്ത ഓരോ വ്യക്തിയും ഉൾക്കൊള്ളുകയും ഒരു ചെറുവിരലിന്റെ ചലനം താൻ ഉണ്ടാക്കിയാലും അതിന് മാറ്റത്തിന്റെ വിത്താകാനുള്ള ശക്തിയുണ്ടെന്ന് തിരിച്ചറിവ് ഉടലെടുക്കുകയും വേണം. ഭരണചക്രം തിരിയുന്നതിൽ താനും പങ്കാളിയാണെന്ന തോന്നൽ പൊതുജനത്തിന് ഉണ്ടാവണം. സ്വതന്ത്ര്യ രാഷ്ട്രത്തിൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രുചി അറിയാതെ പോകരുത്. ഇന്ത്യയിൽ ജനിക്കാൻ കഴിഞ്ഞത് പുണ്യമായി കാണുന്ന തരത്തിൽ ഒരു മാറ്റം വരണം. ഭരണത്തിന്റെ ചക്രവാളസീമയിലേക്ക് നോക്കുമ്പോൾ കാണുന്നതൊരിക്കലും ജനാധിപത്യത്തിന്റെ അസ്തമയമാകരുത്. പുതിയൊരു ഉദയമാകണം ഓരോ വ്യക്തിയുടെയും സ്വപ്നവും ലക്ഷ്യവും......

## Article Content

> " ഭാരതമെന്ന പേര് കേട്ടാലഭിമാന പൂരിതമാകണമന്ത രംഗം...." നാം ഇന്ത്യക്കാർ ഒരു സ്വാതന്ത്ര്യദിനം കൂടി ആഘോഷിക്കുകയാണ്. വൈദേശികാധിപത്യത്തി ന്റെ നുകത്തിനു കീഴിൽ നെരിഞ്ഞമർന്നിരുന്ന ഭാരതാംബ മോചിതയായത് 1947 ഓഗസ്റ്റ് 15 നാണ്. വെള്ള ക്കാരന്റെ അടിച്ചമർത്തലിൽ നിന്നും അവജ്ഞയിൽ നിന്നും നാം മോചനത്തിന്റെ കര കയറിയിട്ട് ഏഴര പതിറ്റാണ്ടുകൾ പിന്നിട്ടു. ഒരു പരമാധികാര സ്വാതന്ത്ര്യ രാജ്യമായി നമ്മുടെ നാട് ലോകത്തിന്റെ മുമ്പിൽ തലയുയർത്തി നിൽക്കുന്നു. നമ്മുടെ സ്വാതന്ത്ര്യലബ്ധിക്ക് പിന്നിൽ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും തേജോമയമായ നിരവധി ചരിത്രങ്ങളുണ്ട്. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന തീവ്രമായ സമരങ്ങളുടെ പരിണിതഫലമാണ് നമ്മുടെ സ്വാതന്ത്ര്യ സമ്പാദനം. ഈ ദൃശ്യ പീഡാനുഭവങ്ങൾക്ക് വിധേയമായവരിൽ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളുമുണ്ടായിരുന്നു. സ്വാതന്ത്ര സമര ഗോദയിൽ എല്ലാ ജനങ്ങളും തോളുരുമ്മി രംഗപ്രവേശം ചെയ്യുകയായിരുന്നു. വർഗീയതയും തീവ്രവാദവും അധികാരത്തിലേക്കുള്ള എളുപ്പവഴിയായി കണ്ടെത്തിയവർ ഭാരതത്തെ കൊത്തി വലിച്ചു. ആയിരക്കണക്കിന് കലാപങ്ങളും പതിനായിരക്കണക്കിന് കൊലപാതകങ്ങളും സ്വാതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലുണ്ടായി. "സാരേ ജഹാൻ സെ അച്ചാ ഹിന്ദുസ്ഥാൻ ഹമാര" ആർക്കും വേണ്ടാതായി. മുസ്ലീങ്ങൾ പാകിസ്ഥാനിലേക്ക് പോകേണ്ടവരും ഹിന്ദുക്കൾ ഇന്ത്യയുടെ അവകാശികളുമാകുന്ന തിയറി സംഘപരിവാർ നടത്താൻ ശ്രമിക്കുന്നു. നാനാത്വത്തിൽ ഏകത്വം എന്നത് കേവലം ഒരലങ്കാര വാക്കായി. ബാബരി മസ്ജിദ് തച്ചുതകർത്തു ഇന്ത്യയുടെ മതേതര മുഖം വികൃതമാക്കി. നിരവധി വർഗീയ കലാപങ്ങളിൽ മുസ്ലീങ്ങളെ കൊത്തിയരിഞ്ഞു. പശുവിന്റെ പേരിൽ പോലും കൊലപാതകങ്ങൾ അരങ്ങുതകർത്തു. **ദാരിദ്ര്യത്തിനും** **സ്വാതന്ത്ര്യമില്ല** ......! മൊത്തം ജനസംഖ്യയുടെ പകുതിയിലേറെയും ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. നീണ്ട ധോത്തി തലയിൽ കെട്ടി കൗപീന ധാരികളായി വയലേലകളിൽ അന്തി വരെ കൂലിവേല ചെയ്യുന്ന കർഷക തൊഴിലാളികളെയാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കണ്ടുവരുന്നത്. വലിയ ജന്മിമാരുടെയും ഭൂവുടമകളുടെയും പണി യാളുകളായി ദാസ്യവേല ചെയ്യുന്ന അത്തരക്കാർക്ക് ലഭിക്കുന്ന വേതനം അതാത് ദിവസങ്ങളിലെ അഷ്ടിക്കു പോലും മതിയാകാത്തതാണ്. പട്ടണങ്ങളിലെ ഉച്ഛിഷ്ട കൂമ്പാരങ്ങളിൽ തെരുവ് പട്ടികളോട് മല്ലിട്ട് പശിയ ടക്കുന്ന ദാരിദ്ര നാരായണന്മാർ നമ്മുടെ നാട്ടിലെ നിത്യകാഴ്ചയാണ്. അന്തിയുറങ്ങാൻ ചെറ്റക്കുടില് പോലുമില്ലാതെ പീടികത്തിണ്ണയിലും വൃക്ഷ ചുവട്ടിലുമായി ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. **വിവരമില്ലായ്മ** **സ്വാതന്ത്ര്യത്തെ** **ഹനിക്കും** നാട്ടിലെ മുഴുവൻ ജനങ്ങൾക്കും അക്ഷരജ്ഞാനം നൽകാൻ കഴിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സാക്ഷരത ശതമാനം ഇരുപത്തിയഞ്ചു പോലും എത്തിയിട്ടില്ല. തൊഴിലില്ലായ്മ വലിയൊരു ഭീഷണിയായി തലയുയർത്തി നിൽക്കുന്നു. വളർന്നുവരുന്ന യുവ സമൂഹത്തെ ഭീകര പ്രസ്ഥാനങ്ങളിലേക്കും വിദ്വംസക പ്രവർത്തനങ്ങളിലേക്കും പ്രേരിതരാക്കാൻ തൊഴിലില്ലായ്മ നിമിത്തമാകുന്നു. കാർഷിക വ്യവസായിക മണ്ഡലങ്ങളിൽ സ്വയം പര്യാപ്തത നേടാൻ നമുക്കായിട്ടില്ല. **സ്വാതന്ത്ര്യം അസ്തമിക്കില്ല യുവാക്കൾ കർമ്മരംഗത്തിറങ്ങിയാൽ.** മാറ്റങ്ങളുടെ തുടക്കം എന്നും യുവാക്കളിൽ നിന്നാണ്. ഗാന്ധിജിയും നെഹ്റുവും ഒക്കെ മാറ്റത്തിനായുള്ള ചുവടുകൾ അവരുടെ യൗവനകാലത്ത് തന്നെ ആരംഭിച്ചിരുന്നു. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെ ആണെങ്കിലും തങ്ങളാൽ കഴിയും വിധം ചുറ്റും നടക്കുന്നതൊക്കെ ചോദ്യംചെയ്യാൻ ഇന്നത്തെ യുവാക്കൾ സമയം കണ്ടെത്തുന്നുണ്ട്. ഒരു തലമുറ വിഭാവനം ചെയ്യുന്നതിന് വേണ്ടി അടുത്ത തലമുറ പ്രവർത്തിക്കുകയും അവരുടെ പിൻഗാമികൾ അത് സാക്ഷാത്കരിക്കുകയും ചെയ്യേണ്ടതാണ്. അങ്ങനെ നടന്നിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന എന്ന ഖ്യാതി കൂടാതെ അതിനെ പ്രാബല്യത്തിൽ വരുത്തുകയും ഏറ്റവും വലിയ ശക്തിയായി മാറുകയും ചെയ്ത രാജ്യം എന്നു കൂടി ഇന്ത്യ അറിയപ്പെടുമായിരുന്നു. **ഭാരതം** **വികസിക്കണം** ....! നമ്മെക്കാൾ ഏറെ കഴിഞ്ഞ് റിപ്പബ്ലിക്കായ സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ നിന്ന് ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു. രാജ്യവും ജനങ്ങളും സൂചിയും നൂലും പോലെ പ്രവർത്തിച്ചതിന്റെ അനന്തരഫലമാണ് അവരുടെ വികസനം. മാനവശേഷിയിലും വിഭവശേഷിയിലും ഒട്ടും പിന്നിലല്ലാത്ത നമ്മുടെ രാജ്യം വികസ്വര രാജ്യമായി തുടരുന്നതിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. പെട്രോൾ വില വർധനവിൽ പ്രതിഷേധിക്കാൻ മാത്രമല്ല ജനങ്ങൾ അണിനിരക്കേണ്ടത്. വികസനത്തിന് വിദ്യാഭ്യാസത്തിന്റെ പങ്കും ചെറുതല്ല. വിദ്യാഭ്യാസമെന്നത് നിരക്ഷതാ നിവാരണമല്ല. സ്വതന്ത്ര്യമായി ചിന്തിക്കാൻ കഴിയുന്ന തരത്തിൽ മനസ്സിനെ പാകപ്പെടുത്താൻ കഴിഞ്ഞാലേ അതിന് പ്രയോജനമുള്ളൂ. **സ്വാതന്ത്ര്യം** **അസ്തമിക്കരുത്** നാം നേടിയ സ്വാതന്ത്ര്യം സാർത്ഥകമാകണമെങ്കിൽ ജനങ്ങൾക്ക് ശാന്തി പകരുന്ന സുന്ദരമായ അന്തരീക്ഷം നാട്ടിൽ നില നിൽക്കുക തന്നെ വേണം. തദ്ദേശീയരായ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനം മാത്രം നിലനിന്ന് പോന്നിരുന്നത് കൊണ്ട് സ്വാതന്ത്ര്യം അന്വ ർത്ഥമാവില്ല. സാങ്കേതികാർത്ഥത്തിൽ നാം ഇന്ത്യക്കാർ സ്വാതന്ത്രരാണെന്ന് പറയാമെന്ന് മാത്രം. ഭരിക്കുന്ന ഗവൺമെന്റും സഹകരണ മനസ്ഥിതിയുള്ള ജനങ്ങളും ഏകതാ ഭാവത്തോടെ മുന്നേറുന്നതിലൂടെ മാത്രമേ നാം ആർജ്ജിച്ച സ്വാതന്ത്ര്യം സമ്പൂർണമാക്കാൻ സാധിക്കുകയുള്ളൂ. **ജനാധിപത്യത്തിന്റെ** **അസ്തമയമാകരുത്** ....! ത്രിവർണ്ണ പതാക ഉയർത്തുന്നതും, പ്രൗഢഗംഭീരമായ പരേഡും, ദേശീയ ഗാനാലാപനവും മാത്രമായി ഒതുങ്ങാനുള്ളതല്ല സ്വാതന്ത്ര്യദിനാഘോഷം. ജനാധിപത്യത്തിന്റെ സത്ത ഓരോ വ്യക്തിയും ഉൾക്കൊള്ളുകയും ഒരു ചെറുവിരലിന്റെ ചലനം താൻ ഉണ്ടാക്കിയാലും അതിന് മാറ്റത്തിന്റെ വിത്താകാനുള്ള ശക്തിയുണ്ടെന്ന് തിരിച്ചറിവ് ഉടലെടുക്കുകയും വേണം. ഭരണചക്രം തിരിയുന്നതിൽ താനും പങ്കാളിയാണെന്ന തോന്നൽ പൊതുജനത്തിന് ഉണ്ടാവണം. സ്വതന്ത്ര്യ രാഷ്ട്രത്തിൽ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രുചി അറിയാതെ പോകരുത്. ഇന്ത്യയിൽ ജനിക്കാൻ കഴിഞ്ഞത് പുണ്യമായി കാണുന്ന തരത്തിൽ ഒരു മാറ്റം വരണം. ഭരണത്തിന്റെ ചക്രവാളസീമയിലേക്ക് നോക്കുമ്പോൾ കാണുന്നതൊരിക്കലും ജനാധിപത്യത്തിന്റെ അസ്തമയമാകരുത്. പുതിയൊരു ഉദയമാകണം ഓരോ വ്യക്തിയുടെയും സ്വപ്നവും ലക്ഷ്യവും......

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61758/august-15)