---
title: "ഇനി മൂത്തേടത്തെ ചുവരുകൾ സ്വാതന്ത്ര്യ സമര കഥ പറയും; ഫ്രീഡം വാളിന് തുടക്കമായി"
english_title: "freedom wall"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61713/freedom-wall"
published_at: "2022-08-15T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9c6058cc61_vac.jpg"
keywords: []
---

# ഇനി മൂത്തേടത്തെ ചുവരുകൾ സ്വാതന്ത്ര്യ സമര കഥ പറയും; ഫ്രീഡം വാളിന് തുടക്കമായി

> **Lead Summary:** > **തളിപ്പറമ്പ: **സ്കൂൾ ചുവരിൽ സ്വാതന്ത്ര്യ സമര ചരിത്രം ആലേഖനം ചെയ്യുന്ന. "ഫ്രീഡം വാൾ " പദ്ധതിക്ക് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.നാഷണൽ സർവ്വീസ് സ്കീമാണ് ഫ്രീഡം വാൾ എന്ന പേരിൽ സ്വാതന്ത്ര്യ സമര ചരിത്രം ചുവരിൽ ആലേഖനം ചെയ്യുന്ന പദ്ധതി ആവിഷ്കരിച്ചത്. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖത്തിൽ നടന്നുവരുന്ന സ്വാതന്ത്ര്യാമൃതം 2022 സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് പ്രശസ്ത ചിത്രകാരൻ പ്രദീപ് ഹേന മൂവർണ്ണ പശ്ചാത്തലത്തിൽ ഗാന്ധിജിയെ ആവിഷ്ക്കരിച്ചു കൊണ്ട് ഫ്രീഡം വാളിന് തുടക്കം കുറിച്ചു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്രം വരും ദിവസങ്ങളിലും വളണ്ടിയർമാരുടെയും ചിത്രകാരൻമാരുടെയും സഹായത്തോടെ സ്കൂൾ ചുവരിൽ ആലേഖനം ചെയ്യും. സ്വാതന്ത്ര്യ സമര ചരിത്രം യഥാർത്ഥ രൂപത്തിൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ഫ്രീഡം വാളിൻ്റെ ഉദ്ദേശം. നാഷണൽ സർവ്വീസ് സ്കീം ദിനമായ സപ്തംബർ 24 ന് ഫ്രീഡം വാൾ വിദ്യാർത്ഥികൾക്ക് ചരിത്ര പഠനത്തിനായി സമർപ്പിക്കും.

## Article Content

> **തളിപ്പറമ്പ: **സ്കൂൾ ചുവരിൽ സ്വാതന്ത്ര്യ സമര ചരിത്രം ആലേഖനം ചെയ്യുന്ന. "ഫ്രീഡം വാൾ " പദ്ധതിക്ക് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.നാഷണൽ സർവ്വീസ് സ്കീമാണ് ഫ്രീഡം വാൾ എന്ന പേരിൽ സ്വാതന്ത്ര്യ സമര ചരിത്രം ചുവരിൽ ആലേഖനം ചെയ്യുന്ന പദ്ധതി ആവിഷ്കരിച്ചത്. മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖത്തിൽ നടന്നുവരുന്ന സ്വാതന്ത്ര്യാമൃതം 2022 സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് പ്രശസ്ത ചിത്രകാരൻ പ്രദീപ് ഹേന മൂവർണ്ണ പശ്ചാത്തലത്തിൽ ഗാന്ധിജിയെ ആവിഷ്ക്കരിച്ചു കൊണ്ട് ഫ്രീഡം വാളിന് തുടക്കം കുറിച്ചു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്രം വരും ദിവസങ്ങളിലും വളണ്ടിയർമാരുടെയും ചിത്രകാരൻമാരുടെയും സഹായത്തോടെ സ്കൂൾ ചുവരിൽ ആലേഖനം ചെയ്യും. സ്വാതന്ത്ര്യ സമര ചരിത്രം യഥാർത്ഥ രൂപത്തിൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ഫ്രീഡം വാളിൻ്റെ ഉദ്ദേശം. നാഷണൽ സർവ്വീസ് സ്കീം ദിനമായ സപ്തംബർ 24 ന് ഫ്രീഡം വാൾ വിദ്യാർത്ഥികൾക്ക് ചരിത്ര പഠനത്തിനായി സമർപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61713/freedom-wall)