---
title: "കുറ്റ്യേരി ഗവൺമെന്റ് ഹൈസ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷവും പുതിയ ബസിന്റെ ഉദ്ഘാടനവും നാളെ"
english_title: "bus inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61632/bus-inauguration"
published_at: "2022-08-14T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f9021fcb4f7_vac.jpg"
keywords: []
---

# കുറ്റ്യേരി ഗവൺമെന്റ് ഹൈസ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷവും പുതിയ ബസിന്റെ ഉദ്ഘാടനവും നാളെ

> **Lead Summary:** കുറ്റ്യേരി ഗവൺമെന്റ് ഹൈസ്കൂൾ സ്വാതന്ത്ര്യദിനാഘോഷവും പുതിയ ബസിന്റെ ഉദ്ഘാടനവും 2021 22 അധ്യായന വർഷത്തിൽ 100% വിജയത്തോടുകൂടി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും വിവിധ എന്റോൾമെന്റ് വിതരണവും പൂർവ വിദ്യാർത്ഥിയും നവാഗത സംവിധായകനുമായ ഉണ്ണി ഗോവിന്ദ് രാജിനുള്ള അനുമോദന ചടങ്ങും രാവിലെ 10 മണി മുതൽ കുറ്റ്യേരി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ മുതൽ നടത്തപ്പെടുന്നു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ പരിയാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി. ടി. പി. കഴിഞ്ഞവർഷത്തെ എസ്എസ്എൽസി ഉന്നത വിജവിജയികളെ അനുമോദിക്കുന്നു. നവാഗത സംവിധായകനും പൂർവ്വ വിദ്യാർത്ഥിയുമായ ഉണ്ണി ഗോവിന്ദ് രാജിനെ മുൻ പ്രഥമ അധ്യാപകൻ പ്രേമരാജൻ അനുമോദിക്കുന്നു. വിവിധ എന്തോവ്മെന്റ് വിതരണം പരിയാരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുനിൽകുമാർ ടി നിർവഹിക്കുന്നു.പി. ടി. എ പ്രസിഡന്റ് പി വി മനോഹരന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എസ്.എം.സി ചെയർമാൻ എം ചന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശവും നൽകുന്നു. ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് എൻ വി ശിവദാസൻ.മദർ പി. ടി. എ പ്രസിഡണ്ട് നന്ദിനി പി .മുൻ ഹെഡ്മാസ്റ്റർ കെ വി പ്രഭാകരൻ. സീനിയർ അസിസ്റ്റന്റ് ലളിത ടീച്ചർ. അധ്യാപിക ഷീബ പി. വി. എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കുന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ കെ വി ഹരീന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉമ്മർ. എം.നന്ദിയും രേഖപ്പെടുത്തുന്നു.

## Article Content

കുറ്റ്യേരി ഗവൺമെന്റ് ഹൈസ്കൂൾ സ്വാതന്ത്ര്യദിനാഘോഷവും പുതിയ ബസിന്റെ ഉദ്ഘാടനവും 2021 22 അധ്യായന വർഷത്തിൽ 100% വിജയത്തോടുകൂടി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങും വിവിധ എന്റോൾമെന്റ് വിതരണവും പൂർവ വിദ്യാർത്ഥിയും നവാഗത സംവിധായകനുമായ ഉണ്ണി ഗോവിന്ദ് രാജിനുള്ള അനുമോദന ചടങ്ങും രാവിലെ 10 മണി മുതൽ കുറ്റ്യേരി ഗവൺമെന്റ് ഹൈസ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ മുതൽ നടത്തപ്പെടുന്നു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം. കൃഷ്ണൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ പരിയാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രജനി. ടി. പി. കഴിഞ്ഞവർഷത്തെ എസ്എസ്എൽസി ഉന്നത വിജവിജയികളെ അനുമോദിക്കുന്നു. നവാഗത സംവിധായകനും പൂർവ്വ വിദ്യാർത്ഥിയുമായ ഉണ്ണി ഗോവിന്ദ് രാജിനെ മുൻ പ്രഥമ അധ്യാപകൻ പ്രേമരാജൻ അനുമോദിക്കുന്നു. വിവിധ എന്തോവ്മെന്റ് വിതരണം പരിയാരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സുനിൽകുമാർ ടി നിർവഹിക്കുന്നു.പി. ടി. എ പ്രസിഡന്റ് പി വി മനോഹരന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എസ്.എം.സി ചെയർമാൻ എം ചന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശവും നൽകുന്നു. ചടങ്ങിൽ പിടിഎ വൈസ് പ്രസിഡണ്ട് എൻ വി ശിവദാസൻ.മദർ പി. ടി. എ പ്രസിഡണ്ട് നന്ദിനി പി .മുൻ ഹെഡ്മാസ്റ്റർ കെ വി പ്രഭാകരൻ. സീനിയർ അസിസ്റ്റന്റ് ലളിത ടീച്ചർ. അധ്യാപിക ഷീബ പി. വി. എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കുന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ കെ വി ഹരീന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉമ്മർ. എം.നന്ദിയും രേഖപ്പെടുത്തുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61632/bus-inauguration)