---
title: "ടി വി സുരേന്ദ്രൻ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം അപ്പുക്കുട്ട പൊതുവാൾക്ക്‌ സമ്മാനിച്ചു"
english_title: "appukkuttapothvaal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61610/appukkuttapothvaal"
published_at: "2022-08-14T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8e8f6e7700_vac.jpg"
keywords: []
---

# ടി വി സുരേന്ദ്രൻ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം അപ്പുക്കുട്ട പൊതുവാൾക്ക്‌ സമ്മാനിച്ചു

> **Lead Summary:** **പയ്യന്നൂർ :** ഗാന്ധി യുവമണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവോദയ മണ്ഡലം മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ മഹാത്മാ മന്ദിരം ജനറൽ സെക്രട്ടറിയുമായിരുന്ന ടി വി സുരേന്ദ്രന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരം സ്വാതന്ത്ര്യ സമരസേനാനി അപ്പുക്കുട്ട പൊതുവാൾക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ വെച്ച് ഗാന്ധി യുവമണ്ഡലം മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എ വി ഭരതൻ സമ്മാനിച്ചു. ഗാന്ധി യുവമണ്ഡലം പ്രസിഡന്റ്‌ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ഗാന്ധി യുവമണ്ഡലം മുൻ സംസ്ഥാന പ്രസിഡന്റ്‌ സണ്ണി പൈകട, സർവോദയ മണ്ഡലം മുൻ ജില്ലാ സെക്രട്ടറി പവിത്രൻ കൊതേരി എന്നിവർ ഖാദി ഷാൾ അണിയിച്ച് ആദരിച്ചു. ഗാന്ധി യുവമണ്ഡലം സെക്രട്ടറി റഫീഖ് പാണപ്പുഴ സ്വാഗതം പറഞ്ഞു.

## Article Content

**പയ്യന്നൂർ :** ഗാന്ധി യുവമണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവോദയ മണ്ഡലം മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ മഹാത്മാ മന്ദിരം ജനറൽ സെക്രട്ടറിയുമായിരുന്ന ടി വി സുരേന്ദ്രന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരം സ്വാതന്ത്ര്യ സമരസേനാനി അപ്പുക്കുട്ട പൊതുവാൾക്ക് സമ്മാനിച്ചു. അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ വെച്ച് ഗാന്ധി യുവമണ്ഡലം മുൻ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എ വി ഭരതൻ സമ്മാനിച്ചു. ഗാന്ധി യുവമണ്ഡലം പ്രസിഡന്റ്‌ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ഗാന്ധി യുവമണ്ഡലം മുൻ സംസ്ഥാന പ്രസിഡന്റ്‌ സണ്ണി പൈകട, സർവോദയ മണ്ഡലം മുൻ ജില്ലാ സെക്രട്ടറി പവിത്രൻ കൊതേരി എന്നിവർ ഖാദി ഷാൾ അണിയിച്ച് ആദരിച്ചു. ഗാന്ധി യുവമണ്ഡലം സെക്രട്ടറി റഫീഖ് പാണപ്പുഴ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61610/appukkuttapothvaal)