---
title: "ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള എന്‍ജിഒ അസോസിയേഷൻ സത്യാഗ്രഹം നടത്തി"
english_title: "The Kerala NGO Association staged a satyagraha against the government's decision to withhold employees' benefits"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/616/the-kerala-ngo-association-staged-a-satyagraha-against-the-governments-decision-to-withhold-employees-benefits"
published_at: "2021-10-01T09:57:00+05:30"
category: "Pariyaram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61568f2a9bed4_news-card-web.jpg"
keywords: []
---

# ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള എന്‍ജിഒ അസോസിയേഷൻ സത്യാഗ്രഹം നടത്തി

> **Lead Summary:** ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള എന്‍ജിഒ അസോസിയേഷന്റെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തി.

## Article Content

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കേരള എന്‍ജിഒ അസോസിയേഷന്റെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തി.

മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടന്ന സമരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.

നാല് വര്‍ഷത്തോളമായി പിടിച്ച് വെച്ച ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, വാര്‍ഷിക ഇന്റിമെന്റിലെ അപാകതകള്‍ പരിഹരിക്കുക, ഗ്രേഡ് പ്രമോഷന്‍ സമയബന്ധിതമായി നല്‍കുക, 2020 ഏപ്രില്‍ മാസം മുതല്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരുടെയും സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെയും ആനുകൂല്യം ഉടന്‍ വിതരണം ചെയ്യുക, ആഗിരണ പ്രക്രിയ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക, ജീവനക്കാരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

ബ്രാഞ്ച് പ്രസിഡണ്ട് പി.ടി. ശ്രീധരൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജേഷ് ഖന്ന മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് എം.പി. ഷാനിജ്, ബ്രാഞ്ച് സെക്രട്ടറി യു.കെ. മനോഹരൻ , കെ. വി. ദിലീപ് കുമാർ , ടി.വി.ഷാജി, സജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/616/the-kerala-ngo-association-staged-a-satyagraha-against-the-governments-decision-to-withhold-employees-benefits)