---
title: "ഡൽഹിയിലെ സ്വാതന്ത്ര്യദിന പരിപാടിയിലേക്ക് തളിപ്പറമ്പിന് അഭിമാനമായി  ഫാത്തിമ സുബൈറും"
english_title: "fathima subair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61593/fathima-subair"
published_at: "2022-08-14T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f8c2d5ad5c9_news-card.jpg"
keywords: []
---

# ഡൽഹിയിലെ സ്വാതന്ത്ര്യദിന പരിപാടിയിലേക്ക് തളിപ്പറമ്പിന് അഭിമാനമായി  ഫാത്തിമ സുബൈറും

> **Lead Summary:** **തളിപ്പറമ്പ: **ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ച് എൻ സി സി കേഡറ്റുകളിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ വിദ്യാർത്ഥിയായ ഫാത്തിമ സുബൈർ ഇടം നേടി. രാഷ്ട്രപതി , പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് എൻ സി സി ലാൻസ് കോർപറൽ ആയ ഫാത്തിമ സുബൈർ തിരഞ്ഞെടുക്കപ്പെട്ടത്. കേഡറ്റുകളുടെ സമഗ്രമായ വികസനം ലക്ഷ്യം വെച്ച് എൻ സി സി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഡൽഹിയിലെ സ്വതന്ത്ര്യദിന ക്യാമ്പ്. സുബൈർ കെ കെ ഫൗസിയ പി പി ദമ്പതികളുടെ മകളായ ഫാത്തിമ സുബൈർ രണ്ടാം വർഷ ബി എ സാമ്പത്തിക ശാസ്ത്ര വിദ്യാർഥിയാണ്.

## Article Content

**തളിപ്പറമ്പ: **ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലേക്ക് കേരള ലക്ഷദ്വീപ് ഡയറക്ട്രേറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ച് എൻ സി സി കേഡറ്റുകളിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ വിദ്യാർത്ഥിയായ ഫാത്തിമ സുബൈർ ഇടം നേടി. രാഷ്ട്രപതി , പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് എൻ സി സി ലാൻസ് കോർപറൽ ആയ ഫാത്തിമ സുബൈർ തിരഞ്ഞെടുക്കപ്പെട്ടത്. കേഡറ്റുകളുടെ സമഗ്രമായ വികസനം ലക്ഷ്യം വെച്ച് എൻ സി സി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഡൽഹിയിലെ സ്വതന്ത്ര്യദിന ക്യാമ്പ്. സുബൈർ കെ കെ ഫൗസിയ പി പി ദമ്പതികളുടെ മകളായ ഫാത്തിമ സുബൈർ രണ്ടാം വർഷ ബി എ സാമ്പത്തിക ശാസ്ത്ര വിദ്യാർഥിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61593/fathima-subair)