---
title: "വിസ്‌ഡം യൂത്ത് വിശപ്പുരഹിത ഭവനപദ്ധതിക്ക് തുടക്കമായി"
english_title: "Wisdom Youth launches hunger-free housing project"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6155/wisdom-youth-launches-hunger-free-housing-project"
published_at: "2021-10-20T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fba34e3038_743a01c0-5050-46fc-a6b7-76e6da0ea10e.jpg"
keywords: []
---

# വിസ്‌ഡം യൂത്ത് വിശപ്പുരഹിത ഭവനപദ്ധതിക്ക് തുടക്കമായി

> **Lead Summary:** **തളിപ്പറമ്പ: **വിസ്ഡം യൂത്ത് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന വിശപ്പുരഹിത ഭവന പദ്ധതി ട്രീറ്റ് തളിപ്പറമ്പ് മണ്ഡലത്തിലെ പദ്ധതിയുടെ ഉദ്ഘാടനം ശ്രീകണ്ഠപുരത്ത് സജീവ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **വിസ്ഡം യൂത്ത് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന വിശപ്പുരഹിത ഭവന പദ്ധതി ട്രീറ്റ് തളിപ്പറമ്പ് മണ്ഡലത്തിലെ പദ്ധതിയുടെ ഉദ്ഘാടനം ശ്രീകണ്ഠപുരത്ത് സജീവ് ജോസഫ് MLA ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ വിവിധ ശാഖകളിൽ നിന്ന് തിരഞ്ഞെടുക്കപ്പട്ട കിടപ്പു രോഗികൾ , വിധവകൾ, അനാഥർ തുടങ്ങി ആരും സഹായിക്കാനില്ലാത്തവർക്ക് ഭക്ഷണം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചെങ്ങളായി നെല്ലൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് ടി.കെ ഉബൈദ് സ്വാഗതം പറഞ്ഞു. ഹാശിം പി.കെ അധ്യക്ഷത വഹിച്ചു. മൻസൂർ തളിപ്പറമ്പ അബ്ദു റസാഖ്, ജാഫർ കാവുമ്പടി , റഷീദ് കെ , അബ്ദുസലാം സി.എച്ച്, സമീർ ചുഴലി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6155/wisdom-youth-launches-hunger-free-housing-project)