---
title: "തളിപ്പറമ്പിലെ ഇസ്ഹാഖിന്റെ മരണം കൊലപാതകം; പ്രതി പോലീസ് വലയിൽ, അറസ്റ്റ് ഉടനുണ്ടായേക്കും"
english_title: "ishaq murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61533/ishaq-murder"
published_at: "2022-08-14T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f87ea682b10_IMG-20220814-WA0071.jpg"
keywords: []
---

# തളിപ്പറമ്പിലെ ഇസ്ഹാഖിന്റെ മരണം കൊലപാതകം; പ്രതി പോലീസ് വലയിൽ, അറസ്റ്റ് ഉടനുണ്ടായേക്കും

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് സലാമത്ത് നഗറിൽ ക്വാർട്ടേഴ്സിനുള്ളിൽ ഇസ്ഹാക്കിനെ ഉറക്കത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതി പോലീസിന്റെ കസ്റ്റഡിയിൽ എന്ന് സൂചന. ഇക്കഴിഞ്ഞ പത്തിനാണ് ഇസ്ഹാക്കിനെ വഴിയിൽ ബോധരഹിതനായി കിടക്കുന്നത് നാട്ടുകാർ കണ്ടത്. മദ്യപാനശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണ് എന്നാണ് വീട്ടുകാർ കരുതിയത്. തുടർന്ന് യുവാവിനെ വീട്ടിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് പിറ്റേ ദിവസം രാവിലെ ബന്ധുക്കൾ വിളിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസ്സിലായത്. യുവാവ് ഹൃദയാഘാതം മൂലം മരിച്ചത് ആണ് അന്ന് ബന്ധുക്കൾ കരുതിയത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് സലാമത്ത് നഗറിൽ ക്വാർട്ടേഴ്സിനുള്ളിൽ ഇസ്ഹാക്കിനെ ഉറക്കത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതി പോലീസിന്റെ കസ്റ്റഡിയിൽ എന്ന് സൂചന. ഇക്കഴിഞ്ഞ പത്തിനാണ് ഇസ്ഹാക്കിനെ വഴിയിൽ ബോധരഹിതനായി കിടക്കുന്നത് നാട്ടുകാർ കണ്ടത്. മദ്യപാനശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണ് എന്നാണ് വീട്ടുകാർ കരുതിയത്. തുടർന്ന് യുവാവിനെ വീട്ടിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് പിറ്റേ ദിവസം രാവിലെ ബന്ധുക്കൾ വിളിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസ്സിലായത്. യുവാവ് ഹൃദയാഘാതം മൂലം മരിച്ചത് ആണ് അന്ന് ബന്ധുക്കൾ കരുതിയത്.

പോലീസ് ഇൻക്വസ്റ്റ് തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് യുവാവിനെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിന്റെ ബന്ധുക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. തളിപ്പറമ്പ് സ്റ്റേഷനില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി സംഭവം നടന്ന കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതോടെ അറസ്റ്റുണ്ടായേക്കും. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ഇസ്ഹാഖ് ക്രൂരമർദ്ദനത്തിന് ഇരയായ വിവരം ദൃക്സാക്ഷികൾ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു തുടര്‍ന്ന് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതിയെ കുടുക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61533/ishaq-murder)