---
title: "മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യാമൃതം 2022 സഹവാസ ക്യാമ്പിന് തുടക്കമായി"
english_title: "ncc camp 2022"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61530/ncc-camp-2022"
published_at: "2022-08-14T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f873a353fb0_vac.jpg"
keywords: []
---

# മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യാമൃതം 2022 സഹവാസ ക്യാമ്പിന് തുടക്കമായി

> **Lead Summary:** > **തളിപ്പറമ്പ:** മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യാമൃതം 2022 എന്ന പേരിൽ 7 ദിവസം നീണ്ടു നില്ക്കുന്ന സഹവാസ ക്യാമ്പിന് തുടക്കമായി. വളണ്ടിയർമാരുടെ വിളംബര ജാഥയോടെ ആരംഭിച്ച ക്യാമ്പ് പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ ഡി. വൈ. എസ്.പി എം.പി.വിനോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.എ.സി. അംഗം കെ.പി. റിജു, നഗരസഭാ കൗൺസിലർ പി.പി.മുഹമ്മദ് നിസാർ, ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ, മദർ പി.ടി.എ.പ്രസിഡണ്ട് സുനിത ഉണ്ണികൃഷ്ണൻ, വി.ജയൻ, സ്റ്റാഫ് സെക്രട്ടറി. വി.പി.സന്തോഷ്, സ്റ്റാഫ് പ്രതിനിധി എ .ദേവിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ പി. ഗീത പതാക ഉയർത്തി . എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ ക്യാമ്പ് വിശദീകരണം നടത്തി. ചടങ്ങിൽ വെച്ച് എൻ എസ് എസ് ആവിഷ്കരിച്ച "കല്പകം " പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് നടാനുള്ള തെങ്ങിൻ തൈകൾ നഗരസഭാ കൗൺസിലർ പി.പി. മുഹമ്മദ് നിസാർ വളണ്ടിയർ മാർക്ക് കൈമാറി. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് എൻ എസ് എസ് വളണ്ടിയർമാർ തയ്യാറാക്കിയ 75 ദേശീയ പതാകകൾ ഡി വൈ എസ് പി യിൽ നിന്ന് സ്കൂൾ പ്രിൻസിപ്പാളും ഹെഡ്മാസ്റ്ററും ചേർന്ന് ഏറ്റുവാങ്ങി. പതാക നിർമ്മാണത്തിന് പരിശീലനം നല്കിയ പി.വി. വർഷ ടീച്ചറെ ഡി വൈ എസ് പി അനുമോദിച്ചു. തുടർന്ന് വളണ്ടിയർ മാർക്ക് എം. അനുനാദ് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. ക്യാമ്പ് ആഗസ്റ്റ് 18 ന് സമാപിക്കും .

## Article Content

> **തളിപ്പറമ്പ:** മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യാമൃതം 2022 എന്ന പേരിൽ 7 ദിവസം നീണ്ടു നില്ക്കുന്ന സഹവാസ ക്യാമ്പിന് തുടക്കമായി. വളണ്ടിയർമാരുടെ വിളംബര ജാഥയോടെ ആരംഭിച്ച ക്യാമ്പ് പി.ടി.എ പ്രസിഡണ്ട് ടി.വി.വിനോദിൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പ ഡി. വൈ. എസ്.പി എം.പി.വിനോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.എ.സി. അംഗം കെ.പി. റിജു, നഗരസഭാ കൗൺസിലർ പി.പി.മുഹമ്മദ് നിസാർ, ഹെഡ്മാസ്റ്റർ എസ്.കെ. നളിനാക്ഷൻ, മദർ പി.ടി.എ.പ്രസിഡണ്ട് സുനിത ഉണ്ണികൃഷ്ണൻ, വി.ജയൻ, സ്റ്റാഫ് സെക്രട്ടറി. വി.പി.സന്തോഷ്, സ്റ്റാഫ് പ്രതിനിധി എ .ദേവിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പാൾ പി. ഗീത പതാക ഉയർത്തി . എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ ക്യാമ്പ് വിശദീകരണം നടത്തി. ചടങ്ങിൽ വെച്ച് എൻ എസ് എസ് ആവിഷ്കരിച്ച "കല്പകം " പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് നടാനുള്ള തെങ്ങിൻ തൈകൾ നഗരസഭാ കൗൺസിലർ പി.പി. മുഹമ്മദ് നിസാർ വളണ്ടിയർ മാർക്ക് കൈമാറി. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് എൻ എസ് എസ് വളണ്ടിയർമാർ തയ്യാറാക്കിയ 75 ദേശീയ പതാകകൾ ഡി വൈ എസ് പി യിൽ നിന്ന് സ്കൂൾ പ്രിൻസിപ്പാളും ഹെഡ്മാസ്റ്ററും ചേർന്ന് ഏറ്റുവാങ്ങി. പതാക നിർമ്മാണത്തിന് പരിശീലനം നല്കിയ പി.വി. വർഷ ടീച്ചറെ ഡി വൈ എസ് പി അനുമോദിച്ചു. തുടർന്ന് വളണ്ടിയർ മാർക്ക് എം. അനുനാദ് മോട്ടിവേഷൻ ക്ലാസ്സ് എടുത്തു. ക്യാമ്പ് ആഗസ്റ്റ് 18 ന് സമാപിക്കും .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61530/ncc-camp-2022)