---
title: "140 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങളുടെ വൻശേഖരം കണ്ടെത്തി: യുവാവ് പിടിയിൽ"
english_title: "banned tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61468/banned-tobacco-products"
published_at: "2022-08-13T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7b85ddb2fa_vac.jpg"
keywords: []
---

# 140 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങളുടെ വൻശേഖരം കണ്ടെത്തി: യുവാവ് പിടിയിൽ

> **Lead Summary:** **പാപ്പിനിശ്ശേരി;** ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പാപ്പിനിശ്ശേരി റെയിഞ്ച് പരിധിയില്‍പ്പെട്ട സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരത്തുള്ള കടകളും സ്ഥിരമായി വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നവരെയും നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ട് നടന്ന പരിശോധനയിൽ 140 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തി. കാട്ടാമ്പള്ളി പാലത്തിന് സമീപത്തുവെച്ചാണ് ഇന്ന് വൈകുന്നേരം 140 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജെ.എന്‍.സയ്യിദിനെ കോട്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ഹേമന്ത് കുമാറും സംഘവുമാണ് റെയിഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ ടി.സന്തോഷ്, ആര്‍.പി.അബ്ദുള്‍ നാസര്‍, ടി.ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.നിഷാദ്, എം.എം.ഷഫീക്ക് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

## Article Content

**പാപ്പിനിശ്ശേരി;** ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം പാപ്പിനിശ്ശേരി റെയിഞ്ച് പരിധിയില്‍പ്പെട്ട സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരത്തുള്ള കടകളും സ്ഥിരമായി വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നവരെയും നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ട് നടന്ന പരിശോധനയിൽ 140 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം കണ്ടെത്തി. കാട്ടാമ്പള്ളി പാലത്തിന് സമീപത്തുവെച്ചാണ് ഇന്ന് വൈകുന്നേരം 140 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജെ.എന്‍.സയ്യിദിനെ കോട്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ഹേമന്ത് കുമാറും സംഘവുമാണ് റെയിഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ ടി.സന്തോഷ്, ആര്‍.പി.അബ്ദുള്‍ നാസര്‍, ടി.ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.നിഷാദ്, എം.എം.ഷഫീക്ക് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61468/banned-tobacco-products)