---
title: "നിറങ്ങളാൽ സ്വാതന്ത്ര്യ മതിൽ തീർത്ത് സർ സയ്യിദ് കോളേജ്"
english_title: "sir syed college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61465/sir-syed-college"
published_at: "2022-08-13T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# നിറങ്ങളാൽ സ്വാതന്ത്ര്യ മതിൽ തീർത്ത് സർ സയ്യിദ് കോളേജ്

> **Lead Summary:** ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സർ സയ്യിദ് കോളേജ് എൻ സി സി യൂണിറ്റുകളുടെ നേതൃത്വത്തിൽ വർണ്ണങ്ങൾ കൊണ്ട് സ്വതന്ത്ര്യമതിൽ തീർത്തു. കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ശബീന കെ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ സ്വാതന്ത്ര്യമതിലിൽ സ്വാതന്ത്ര്യം പ്രമേയമായ ചിത്രങ്ങൾ വരച്ചു ചേർത്തു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി കോളേജിൽ നടന്ന ദേശീയ പതാക വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ ഇസ്മായിൽ ഒലായിക്കര നിർവ്വഹിച്ചു. ജീവനക്കാർക്കും അയൽ വീടുകൾ, സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും കാഡറ്റുകൾ പതാക വിതരണം നടത്തി. വിദ്യാർത്ഥികളുടെ ഫ്രീഡം പരിപാടിയോടനുബന്ധിച്ച് നടന്ന ഫ്രീഡം റൺ ഡോ ടാജോ എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി കാഡറ്റുകൾ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിസരം ശുചിയാക്കി. ആഘോഷ പരിപാടികൾക്ക് ലെഫ്റ്റനന്റ് ലിനു എം കെ, ലെഫ്റ്റനന്റ് ഡോ ബേബി ഷിജാൻ ഷാ എന്നിവർ നേതൃത്വം നൽകി.

## Article Content

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സർ സയ്യിദ് കോളേജ് എൻ സി സി യൂണിറ്റുകളുടെ നേതൃത്വത്തിൽ വർണ്ണങ്ങൾ കൊണ്ട് സ്വതന്ത്ര്യമതിൽ തീർത്തു. കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ശബീന കെ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ സ്വാതന്ത്ര്യമതിലിൽ സ്വാതന്ത്ര്യം പ്രമേയമായ ചിത്രങ്ങൾ വരച്ചു ചേർത്തു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി കോളേജിൽ നടന്ന ദേശീയ പതാക വിതരണോദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ ഇസ്മായിൽ ഒലായിക്കര നിർവ്വഹിച്ചു. ജീവനക്കാർക്കും അയൽ വീടുകൾ, സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും കാഡറ്റുകൾ പതാക വിതരണം നടത്തി. വിദ്യാർത്ഥികളുടെ ഫ്രീഡം പരിപാടിയോടനുബന്ധിച്ച് നടന്ന ഫ്രീഡം റൺ ഡോ ടാജോ എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി കാഡറ്റുകൾ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പരിസരം ശുചിയാക്കി. ആഘോഷ പരിപാടികൾക്ക് ലെഫ്റ്റനന്റ് ലിനു എം കെ, ലെഫ്റ്റനന്റ് ഡോ ബേബി ഷിജാൻ ഷാ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61465/sir-syed-college)