---
title: "അപ്പുക്കുട്ട പൊതുവാളിന് ടി വി സുരേന്ദ്രൻ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം "
english_title: "appukkuttappothuvaal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61462/appukkuttappothuvaal"
published_at: "2022-08-13T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f7b37ecf3e3_news-card.jpg"
keywords: []
---

# അപ്പുക്കുട്ട പൊതുവാളിന് ടി വി സുരേന്ദ്രൻ സ്മാരക കർമ്മ ശ്രേഷ്ഠ പുരസ്കാരം 

> **Lead Summary:** **കണ്ണൂർ : **ഗാന്ധി യുവമണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവോദയ മണ്ഡലം മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ മഹാത്മാ മന്ദിരം ജനറൽ സെക്രട്ടറിയുമായിരുന്ന ടി വി സുരേന്ദ്രന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരം സ്വാതന്ത്ര്യ സമരസേനാനി അപ്പുക്കുട്ടപൊതുവാൾക്ക് സമ്മാനിക്കും.നാളെ (ആഗസ്ത് 15 )രാവിലെ 11 മണിക്ക് അദ്ദേഹത്തിന്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഗാന്ധി യുവമണ്ഡലം മുൻ സംസ്ഥാന സെക്രട്ടറി സണ്ണി പൈകട പുരസ്കാരം സമ്മാനിക്കും. പയ്യന്നൂർ ശ്രീനാരായണ വിദ്യാലയം സ്കൂൾ കമ്മിറ്റി സെക്രട്ടറി കെ ദാമോദരൻ പൊന്നാട അണിയിച്ച് ആദരിക്കും.സർവോദയ മണ്ഡലം മുൻ ജില്ലാ സെക്രട്ടറി പവിത്രൻ കൊതേരി സംസാരിക്കും.

## Article Content

**കണ്ണൂർ : **ഗാന്ധി യുവമണ്ഡലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവോദയ മണ്ഡലം മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ മഹാത്മാ മന്ദിരം ജനറൽ സെക്രട്ടറിയുമായിരുന്ന ടി വി സുരേന്ദ്രന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ കർമ്മ ശ്രേഷ്ഠ പുരസ്കാരം സ്വാതന്ത്ര്യ സമരസേനാനി അപ്പുക്കുട്ടപൊതുവാൾക്ക് സമ്മാനിക്കും.നാളെ (ആഗസ്ത് 15 )രാവിലെ 11 മണിക്ക് അദ്ദേഹത്തിന്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഗാന്ധി യുവമണ്ഡലം മുൻ സംസ്ഥാന സെക്രട്ടറി സണ്ണി പൈകട പുരസ്കാരം സമ്മാനിക്കും. പയ്യന്നൂർ ശ്രീനാരായണ വിദ്യാലയം സ്കൂൾ കമ്മിറ്റി സെക്രട്ടറി കെ ദാമോദരൻ പൊന്നാട അണിയിച്ച് ആദരിക്കും.സർവോദയ മണ്ഡലം മുൻ ജില്ലാ സെക്രട്ടറി പവിത്രൻ കൊതേരി സംസാരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61462/appukkuttappothuvaal)