---
title: "ഉത്തരമലബാറിലെ വലിയ ജലോപരിതല ഭക്ഷണശാല പഴയങ്ങാടിയിൽ ഒരുങ്ങുന്നു"
english_title: "restourant in pazhayangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61437/restourant-in-pazhayangadi"
published_at: "2022-08-13T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f792a1d20d1_vac.jpg"
keywords: []
---

# ഉത്തരമലബാറിലെ വലിയ ജലോപരിതല ഭക്ഷണശാല പഴയങ്ങാടിയിൽ ഒരുങ്ങുന്നു

> **Lead Summary:** മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരമലബാറിലെ വലിയ ജലോപരിതല ഭക്ഷണശാല പഴയങ്ങാടിയിൽ ഒരുങ്ങുകയാണ്. പഴയങ്ങാടി- മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്ത് നടക്കുന്ന പ്രവൃത്തി ഇന്ന് സന്ദർശിച്ച് വിലയിരുത്തി. ആഗസ്റ്റ് 15 നകം അടിസ്ഥാന നിർമ്മിതികൾ പൂർത്തിയാകുന്ന വിധത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഹൈഡൻസിറ്റി പോളി എത്തിലീൻ എന്ന സംയുക്തം ഉപയോഗിച്ചാണ് ഇതിൻ്റെ തറ ഭാഗത്തിൻ്റെ നിർമ്മാണം. പരസ്പരം കൂട്ടിയോജിപ്പിക്കാവുന്ന 1100 ലധികം എച്ച് ഡി പോളിഎത്തിലീൻ ക്യൂബുകളാണ് 3000 ചതുരശ്ര അടി വരുന്ന ജലോപരിതല ഭക്ഷണശാലയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. 70 മുതൽ 80 വരെ ആളുകൾക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകും. വിശലമായ അടുക്കള ഭക്ഷണശാലയുടെ ഭാഗമാവും. ഭക്ഷണശാലയും നടപാതയും പൂർണ്ണമായും കൈവരികളാൽ സുരക്ഷിതമാക്കും. കരയിൽ നിന്നും 2 മീറ്റർ വീതിയിലും 9 മീറ്റർ നീളത്തിലും നിർമ്മിക്കുന്ന നൗകയിൽ ഒരെ സമയം അകത്ത് പ്രവേശിക്കാനും, പുറത്ത് കടക്കാനുമുള്ള വഴിയും ഉണ്ടാകും. ഭക്ഷണശാലയുടെ മേൽ കുര പോളികാർബൺ, സ്റ്റീൽ എന്നിവ ഉപയോഗിച്ച്‌ ആകർഷകമായി നിർമ്മിക്കും. വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ പൊതുമേഖല സ്ഥാപനമായ 'കെൽ നിർവഹണ ഏജൻസിയായി ഏറ്റെടുത്ത പ്രവൃത്തിക്ക് 1.88 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിന് സമീപത്തായി ബോട്ട് റെയ്സ് ഗാലറിയുടെയും നിർമ്മാണം ഉടൻ ആരംഭിക്കും. ബോട്ട് ടെർമിനൽ, കുട്ടികളുടെ പാർക്ക് എന്നിവയോടൊപ്പം ഭക്ഷണ നൗക വിനോദ സഞ്ചാരികൾക്ക് നവ്യാനുഭവമാകും. ഇതോടെ ജില്ലയിലെ മികച്ച ജലവിനോദ സഞ്ചാര കേന്ദ്രമായി പഴയങ്ങാടി മാറും.

## Article Content

മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഉത്തരമലബാറിലെ വലിയ ജലോപരിതല ഭക്ഷണശാല പഴയങ്ങാടിയിൽ ഒരുങ്ങുകയാണ്. പഴയങ്ങാടി- മുട്ടുകണ്ടി ഏഴോം റോഡിൽ റിവർവ്യൂ പാർക്കിന് സമീപത്ത് നടക്കുന്ന പ്രവൃത്തി ഇന്ന് സന്ദർശിച്ച് വിലയിരുത്തി. ആഗസ്റ്റ് 15 നകം അടിസ്ഥാന നിർമ്മിതികൾ പൂർത്തിയാകുന്ന വിധത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഹൈഡൻസിറ്റി പോളി എത്തിലീൻ എന്ന സംയുക്തം ഉപയോഗിച്ചാണ് ഇതിൻ്റെ തറ ഭാഗത്തിൻ്റെ നിർമ്മാണം. പരസ്പരം കൂട്ടിയോജിപ്പിക്കാവുന്ന 1100 ലധികം എച്ച് ഡി പോളിഎത്തിലീൻ ക്യൂബുകളാണ് 3000 ചതുരശ്ര അടി വരുന്ന ജലോപരിതല ഭക്ഷണശാലയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. 70 മുതൽ 80 വരെ ആളുകൾക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ടാകും. വിശലമായ അടുക്കള ഭക്ഷണശാലയുടെ ഭാഗമാവും. ഭക്ഷണശാലയും നടപാതയും പൂർണ്ണമായും കൈവരികളാൽ സുരക്ഷിതമാക്കും. കരയിൽ നിന്നും 2 മീറ്റർ വീതിയിലും 9 മീറ്റർ നീളത്തിലും നിർമ്മിക്കുന്ന നൗകയിൽ ഒരെ സമയം അകത്ത് പ്രവേശിക്കാനും, പുറത്ത് കടക്കാനുമുള്ള വഴിയും ഉണ്ടാകും. ഭക്ഷണശാലയുടെ മേൽ കുര പോളികാർബൺ, സ്റ്റീൽ എന്നിവ ഉപയോഗിച്ച്‌ ആകർഷകമായി നിർമ്മിക്കും. വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ പൊതുമേഖല സ്ഥാപനമായ 'കെൽ നിർവഹണ ഏജൻസിയായി ഏറ്റെടുത്ത പ്രവൃത്തിക്ക് 1.88 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിന് സമീപത്തായി ബോട്ട് റെയ്സ് ഗാലറിയുടെയും നിർമ്മാണം ഉടൻ ആരംഭിക്കും. ബോട്ട് ടെർമിനൽ, കുട്ടികളുടെ പാർക്ക് എന്നിവയോടൊപ്പം ഭക്ഷണ നൗക വിനോദ സഞ്ചാരികൾക്ക് നവ്യാനുഭവമാകും. ഇതോടെ ജില്ലയിലെ മികച്ച ജലവിനോദ സഞ്ചാര കേന്ദ്രമായി പഴയങ്ങാടി മാറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61437/restourant-in-pazhayangadi)