---
title: "കർഷകസംഘം തളിപ്പറമ്പ് ഏരിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു"
english_title: "karshakasangam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61432/karshakasangam"
published_at: "2022-08-13T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f78dcbed917_vac.jpg"
keywords: []
---

# കർഷകസംഘം തളിപ്പറമ്പ് ഏരിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു

> **Lead Summary:** കർഷക സംഘം തളിപ്പറമ്പ് ഏരിയാ സമ്മേളനം ജില്ലാ പ്രസിഡണ്ടു ആയ ഒ വി നാരായണൻ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഏരിയാ പ്രസിഡണ്ട് കെ കൃഷ്ണൻ രക്തപതാക ഉയർത്തി. തുടർന്ന് നേതാക്കളും പ്രതിനിധികളും കർഷക സമര നായകൻ പാച്ചേനി കുഞ്ഞിരാമന്റെ സ്മാരകകുടിരത്തിൽ പുഷ്പാര്‍ച്ചന നടത്തി. സ്വാഗത സംഘം ചെയർമാൻ പാച്ചേനി വിനോദ് സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം കർഷക സംഘം ഏരിയാ സെക്രട്ടറി എം വി ജനാർദ്ദനനും അനുശോചന പ്രമേയം ഏരിയാ കമ്മറ്റി ജോയിന്റ് സെക്രടറി ഒ സി പ്രദീപ് കുമാറും അവതരിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാല് കേന്ദ്രങ്ങളിൽ നിന്ന് കർഷക പ്രകടനവും ബക്കളം ടൗണിൽ സജ്ജമാക്കിയ വി പി രാഘവൻ നഗറിൽ പൊതു സമ്മേളനവും നടക്കും. സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ ടീച്ചർ എം എൽ എ പൊതു സമ്മേളനം ഉൽഘാടനം ചെയ്യും. ഒ.വി നാരായണൻ പുല്ലായിക്കൊടി ചന്ദ്രൻ എ വി ബാലൻ കെ പത്മിനി എന്നിവർ സംസാരിക്കും. ഒഴക്രോം ധർമശാല കടമ്പേരി കുറ്റിക്കോൽ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രകടനങ്ങളിൽ ആയിരങ്ങൾ അണിനിരക്കും.

## Article Content

കർഷക സംഘം തളിപ്പറമ്പ് ഏരിയാ സമ്മേളനം ജില്ലാ പ്രസിഡണ്ടു ആയ ഒ വി നാരായണൻ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഏരിയാ പ്രസിഡണ്ട് കെ കൃഷ്ണൻ രക്തപതാക ഉയർത്തി. തുടർന്ന് നേതാക്കളും പ്രതിനിധികളും കർഷക സമര നായകൻ പാച്ചേനി കുഞ്ഞിരാമന്റെ സ്മാരകകുടിരത്തിൽ പുഷ്പാര്‍ച്ചന നടത്തി. സ്വാഗത സംഘം ചെയർമാൻ പാച്ചേനി വിനോദ് സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം കർഷക സംഘം ഏരിയാ സെക്രട്ടറി എം വി ജനാർദ്ദനനും അനുശോചന പ്രമേയം ഏരിയാ കമ്മറ്റി ജോയിന്റ് സെക്രടറി ഒ സി പ്രദീപ് കുമാറും അവതരിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാല് കേന്ദ്രങ്ങളിൽ നിന്ന് കർഷക പ്രകടനവും ബക്കളം ടൗണിൽ സജ്ജമാക്കിയ വി പി രാഘവൻ നഗറിൽ പൊതു സമ്മേളനവും നടക്കും. സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം കെ കെ ശൈലജ ടീച്ചർ എം എൽ എ പൊതു സമ്മേളനം ഉൽഘാടനം ചെയ്യും. ഒ.വി നാരായണൻ പുല്ലായിക്കൊടി ചന്ദ്രൻ എ വി ബാലൻ കെ പത്മിനി എന്നിവർ സംസാരിക്കും. ഒഴക്രോം ധർമശാല കടമ്പേരി കുറ്റിക്കോൽ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രകടനങ്ങളിൽ ആയിരങ്ങൾ അണിനിരക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61432/karshakasangam)