---
title: "മരണപ്പെട്ട ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരന്റെ കുടുംബത്തിന് ധനസഹായവുമായി പെരുഞ്ചെല്ലൂര്‍ സംഗീത സഭ"
english_title: "Perunchelloor Sangeetha Sabha with financial assistance to the family of the deceased Light and Sound employee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/614/perunchelloor-sangeetha-sabha-with-financial-assistance-to-the-family-of-the-deceased-light-and-sound-employee"
published_at: "2021-10-01T09:44:00+05:30"
category: "Chengalayi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61568badab680_news-card-web.jpg"
keywords: []
---

# മരണപ്പെട്ട ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരന്റെ കുടുംബത്തിന് ധനസഹായവുമായി പെരുഞ്ചെല്ലൂര്‍ സംഗീത സഭ

> **Lead Summary:** കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത തളിപ്പറമ്പിലെ ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരന്‍ ആലക്കോട് അരങ്ങത്തെ ആയിഞ്ചിറക്കുന്നേല്‍ രാജേഷിന്റെ കുടുംബത്തിന് ധന സഹായം നല്‍കി മാതൃകയായി തളിപ്പറമ്പ് പെരുഞ്ചെല്ലൂര്‍ സംഗീത സഭ.

## Article Content

കോവിഡില്‍ ജോലി നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത തളിപ്പറമ്പിലെ ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരന്‍ ആലക്കോട് അരങ്ങത്തെ ആയിഞ്ചിറക്കുന്നേല്‍ രാജേഷിന്റെ കുടുംബത്തിന് ധന സഹായം നല്‍കി മാതൃകയായി തളിപ്പറമ്പ് പെരുഞ്ചെല്ലൂര്‍ സംഗീത സഭ.

സഭയുടെ സ്ഥാപകന്‍ വിജയ് നീലകണ്ഠന്റെ നേതൃത്വത്തില്‍ ഒന്നര ലക്ഷം രൂപ.യാണ് രാജേഷിന്റെ കുടുംബത്തിന് ധന സഹായം നല്‍കിയത്. പെരുഞ്ചെല്ലൂര്‍ സംഗീത സഭയില്‍ അമ്പത്തോളം കച്ചേരികളില്‍ സൗണ്ട് നിയന്ത്രിച്ച രാജേഷ് ഈ രംഗത്ത് അസാമാന്യ കഴിവുള്ളയാളാണ്.

സേവന മികവ് കണക്കിലെടുത്ത് അദ്ദേഹത്തെ നേരത്തെ പെരുഞ്ചെല്ലൂര്‍ സംഗീത സഭ ആദരിച്ചിരുന്നു. പ്രശസ്ത സംഗീതജ്ഞന്‍ ചെന്നൈ പി. ഉണ്ണികൃഷ്ണന്‍, മൃദംഗ വിദ്വാന്‍ മാവേലിക്കര ആര്‍. വി. രാജേഷ്, സഭയിലെ അംഗങ്ങളായ ശുദ്ധ സംഗീതാസ്വാദകരും ചേര്‍ന്നാണ് രാജേഷിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായം ചെയ്തത്.

സി. കെ. ശങ്കരനാരായണന്‍, സി.സുന്ദരം മാസ്റ്റര്‍, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണിക്കൃഷ്ണന്‍, സഭയുടെ ട്രസ്റ്റിമാരായ പി. വി. രാജശേഖരന്‍, ഡോക്ടര്‍ കെ. വി. വത്സലന്‍, ശിവ സുബ്രമണ്യന്‍, വിനോദ് അരിയേരി എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/614/perunchelloor-sangeetha-sabha-with-financial-assistance-to-the-family-of-the-deceased-light-and-sound-employee)