---
title: "എഫ്.എൻ.പി.ഒ.സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുത്തു."
english_title: "fnpo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61395/fnpo"
published_at: "2022-08-13T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f76296986f7_seethi.jpg"
keywords: []
---

# എഫ്.എൻ.പി.ഒ.സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുത്തു.

> **Lead Summary:** കണ്ണൂർ:സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.)കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുത്തു.കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ എഫ്.എൻ.പി.ഒ.സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കരിപ്പാൽ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ദിനു മൊട്ടമ്മൽ,പി.വി.രാമകൃഷ്ണൻ,സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി.പ്രേമദാസൻ,ഇ.മനോജ് കുമാർ,കെ.ലെനിൽകുമാർ,കെ.കെ.രാജീവൻ,കെ.സജിന എന്നിവർ പ്രസംഗിച്ചു.

## Article Content

കണ്ണൂർ:സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.)കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞയെടുത്തു.കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ എഫ്.എൻ.പി.ഒ.സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ പ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കരിപ്പാൽ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ദിനു മൊട്ടമ്മൽ,പി.വി.രാമകൃഷ്ണൻ,സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് പി.പ്രേമദാസൻ,ഇ.മനോജ് കുമാർ,കെ.ലെനിൽകുമാർ,കെ.കെ.രാജീവൻ,കെ.സജിന എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61395/fnpo)