---
title: "ചൂതാട്ടക്കാരൻ കഞ്ചാവുമായി തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ"
english_title: "Gambler caught with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61332/gambler-caught-with-ganja"
published_at: "2022-08-13T09:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f720bd830a8_news-card.jpg"
keywords: []
---

# ചൂതാട്ടക്കാരൻ കഞ്ചാവുമായി തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും ചുഴലി - ചെങ്ങളായി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ നെല്ലിക്കുന്ന് എന്ന സ്ഥലത്ത് വച്ച് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ചുഴലി നെല്ലിക്കുന്ന് സ്വദേശി റിട്ടോ എന്ന സെബാസ്റ്റ്യൻ ടി എന്നയാളുടെ പേരിൽ കേസെടുത്തു. ഉൽസവ സീസണിൽ ചൂതാട്ടം നടത്തി ഉപജീവനം നയിക്കുന്ന ഇയാൾ സീസണല്ലാത്തതിനാൽ ഇപ്പോൾ കഞ്ചാവ് വിൽപ്പന നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്.

## Article Content

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് എം വി യും പാർട്ടിയും ചുഴലി - ചെങ്ങളായി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിൽ നെല്ലിക്കുന്ന് എന്ന സ്ഥലത്ത് വച്ച് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ചുഴലി നെല്ലിക്കുന്ന് സ്വദേശി റിട്ടോ എന്ന സെബാസ്റ്റ്യൻ ടി എന്നയാളുടെ പേരിൽ കേസെടുത്തു. ഉൽസവ സീസണിൽ ചൂതാട്ടം നടത്തി ഉപജീവനം നയിക്കുന്ന ഇയാൾ സീസണല്ലാത്തതിനാൽ ഇപ്പോൾ കഞ്ചാവ് വിൽപ്പന നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്.

ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന ആളെ പറ്റിയും ഇയാൾ വിൽപന ചെയ്തവരേ കുറിച്ചും ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്.കെ, ഷൈജു.കെവി വിനീത് .പി.ആർ ഡ്രൈവർ അജിത്ത് .പി.വി എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61332/gambler-caught-with-ganja)