---
title: "കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു, ഒരാൾക്ക് പരിക്ക്"
english_title: "car and bike accident choola"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61330/car-and-bike-accident-choola"
published_at: "2022-08-13T09:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f71ca78bd1f_Untitled-2_web.jpg"
keywords: []
---

# കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു, ഒരാൾക്ക് പരിക്ക്

> **Lead Summary:** **തളിപ്പറമ്പ് : **കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഭണ്ഡാരപ്പാറയിലെ മുഹമ്മദ് ഷബീർ ആണ് മരിച്ചത്. ഇന്ന് രാവിലെ 7 ന് പൂവ്വത്തിന് സമീപം ചൂളയിലാണ് അപകമുണ്ടായത്. ഷബീര്‍ സഞ്ചരിച്ച കെ.എല്‍ 59-ജി 569 ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍.14-എച്ച്-8888 സ്‌കോര്‍പ്പിയോ വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂടെ ഉണ്ടായിരുന്ന സനീഷിന് പരിക്കേറ്റു. ഇയാളെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**തളിപ്പറമ്പ് : **കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഭണ്ഡാരപ്പാറയിലെ മുഹമ്മദ് ഷബീർ ആണ് മരിച്ചത്. ഇന്ന് രാവിലെ 7 ന് പൂവ്വത്തിന് സമീപം ചൂളയിലാണ് അപകമുണ്ടായത്. ഷബീര്‍ സഞ്ചരിച്ച കെ.എല്‍ 59-ജി 569 ബൈക്കും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍.14-എച്ച്-8888 സ്‌കോര്‍പ്പിയോ വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂടെ ഉണ്ടായിരുന്ന സനീഷിന് പരിക്കേറ്റു. ഇയാളെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മരണപ്പെട്ട ഷബീർ മരം മില്ലിലെ തൊഴിലാളിയാണ്. പിതാവ് : ഖാദർ,(ചുമട്ടുതൊഴിലാളി, തളിപ്പറമ്പ് ) മാതാവ്: സുലൈഖ, സഹോദരങ്ങൾ : ഷക്കീർ, ഷഫീക്ക്, ലത്തീഫ്, ബുഷറാബി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61330/car-and-bike-accident-choola)