---
title: "സ്വര്‍ണവില വീണ്ടും കൂടി"
english_title: "Gold prices rise again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6132/gold-prices-rise-again"
published_at: "2021-10-20T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fa8e74e68d_news-card.jpg"
keywords: []
---

# സ്വര്‍ണവില വീണ്ടും കൂടി

> **Lead Summary:** **കൊച്ചി:** രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. ഇന്ന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി.

## Article Content

**കൊച്ചി:** രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. ഇന്ന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി.

15 രൂപ ഉയര്‍ന്ന് 4445 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു.

35,840 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ 34,720 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് കണ്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6132/gold-prices-rise-again)