---
title: " വിജയത്തിളക്കം; തളിപ്പറമ്പ്‌ മണ്ഡലത്തിലെ ഉന്നതവിജയികളെ അനുമോദിക്കുന്നു"
english_title: "vijayathilakkam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61260/vijayathilakkam"
published_at: "2022-08-12T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f65ad521278_vac.jpg"
keywords: []
---

#  വിജയത്തിളക്കം; തളിപ്പറമ്പ്‌ മണ്ഡലത്തിലെ ഉന്നതവിജയികളെ അനുമോദിക്കുന്നു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു, മത്സരപ്പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ അനുമോദിക്കുന്ന 'വിജയത്തിളക്കം' ഓഗസ്റ്റ് 13ന് ശനിയാഴ്ച പകൽ 2.30 ന് ഗവ.എഞ്ചിനിയറിംഗ് കോളേജ് ധർമശാലയിൽ നടക്കും. ബഹു.തദ്ദേശ സ്വയംഭരണ, എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവർക്കും, സർവ്വകലാശാല പരീക്ഷകളിൽ റാങ്ക് നേടിയവർക്കുമാണ് അനുമോദനം നൽകുക. മികച്ച വിജയം നേടിയ സ്കൂളുകളെയും പരിപാടിയിൽ അനുമോദിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐഎഎസ് മുഖ്യതിഥിയാകും. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർ, എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.രജനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ചടങ്ങിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ആർ രാജശ്രീ, സംസ്ഥാന ചലച്ചിത്ര പ്രത്യേക ജൂറി അവാർഡ് ജേതാവ് ഷെറി ഗോവിന്ദ് എന്നിവർക്കും അനുമോദനം നൽകും

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു, മത്സരപ്പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ അനുമോദിക്കുന്ന 'വിജയത്തിളക്കം' ഓഗസ്റ്റ് 13ന് ശനിയാഴ്ച പകൽ 2.30 ന് ഗവ.എഞ്ചിനിയറിംഗ് കോളേജ് ധർമശാലയിൽ നടക്കും. ബഹു.തദ്ദേശ സ്വയംഭരണ, എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയവർക്കും, സർവ്വകലാശാല പരീക്ഷകളിൽ റാങ്ക് നേടിയവർക്കുമാണ് അനുമോദനം നൽകുക. മികച്ച വിജയം നേടിയ സ്കൂളുകളെയും പരിപാടിയിൽ അനുമോദിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐഎഎസ് മുഖ്യതിഥിയാകും. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർ, എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ.രജനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. ചടങ്ങിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ആർ രാജശ്രീ, സംസ്ഥാന ചലച്ചിത്ര പ്രത്യേക ജൂറി അവാർഡ് ജേതാവ് ഷെറി ഗോവിന്ദ് എന്നിവർക്കും അനുമോദനം നൽകും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61260/vijayathilakkam)