---
title: "കല്ലിങ്കീലിനെ എല്ലാ പദവികളില്‍ നിന്നും നീക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം"
english_title: "Constituency Congress Committee meeting to remove Kallingil from all posts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6122/constituency-congress-committee-meeting-to-remove-kallingil-from-all-posts"
published_at: "2021-10-20T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616fa0c09c85b_news-card.jpg"
keywords: []
---

# കല്ലിങ്കീലിനെ എല്ലാ പദവികളില്‍ നിന്നും നീക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം

> **Lead Summary:** **തളിപ്പറമ്പ്: **കല്ലിങ്കീല്‍ പത്മനാഭനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും പുറത്താക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം ഏകകണ്‌ഠേന ഡി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെ കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയത്തിലാണ് തീരുമാനം.

## Article Content

**തളിപ്പറമ്പ്: **കല്ലിങ്കീല്‍ പത്മനാഭനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും പുറത്താക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി യോഗം ഏകകണ്‌ഠേന ഡി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെ കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന യോഗം അംഗീകരിച്ച പ്രമേയത്തിലാണ് തീരുമാനം.

കല്ലിങ്കീലിനെ സസ്‌പെന്റ് ചെയ്ത തീരുമാനം യോഗം അംഗീകരിച്ചു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാത്തപക്ഷം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയിലെ പ്രമുഖരായ എല്ലാ നേതാക്കളും പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാവും മുന്‍ നഗരസഭാ വൈസ് ചെയര്‍മാനുമായ പി.ഗംഗാധരന്‍, ബ്ലോക്ക് സെക്രട്ടറി എം.എന്‍.പുമംഗലം, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍, മുന്‍ കൗണ്‍സിലര്‍മാരായ വല്‍സല തൃപ്പാണിക്കര, കെ.നിഷ, കെ.വി.ഗായത്രി, മഹിളാ കോണ്‍ഗ്രസ് നേതാവ് കുഞ്ഞമ്മ തോമസ്, കെ.വി.ഭാസ്‌ക്കരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍, ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, പി.വി.രുഗ്മിണി, കെ.വി.ടി.മുഹമ്മദ്കുഞ്ഞി, വി.അഭിലാഷ്, മധു തറച്ചാണ്ടി തുടങ്ങി പ്രമുഖരായ നാല്‍പതോളം പേര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6122/constituency-congress-committee-meeting-to-remove-kallingil-from-all-posts)