---
title: "പെൺകുട്ടിയെ പള്ളിയിൽ വെച്ച് പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവിന് പുറമെ 6 വർഷം തടവും 110000 രൂപ പിഴയും, തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടേതാണ് വിധി"
english_title: "pocso case against abhilash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61215/pocso-case-against-abhilash"
published_at: "2022-08-12T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f62a726c206_download_(1).jpg"
keywords: []
---

# പെൺകുട്ടിയെ പള്ളിയിൽ വെച്ച് പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവിന് പുറമെ 6 വർഷം തടവും 110000 രൂപ പിഴയും, തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടേതാണ് വിധി

> **Lead Summary:** **തളിപ്പറമ്പ്: **പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ അച്ഛനമ്മമാരെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം യുവാവിന് ജീവപര്യന്തം തടവിന് പുറമെ ആറ് വര്‍ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് മുജീബ് റഹ്മാന്റേതാണ് വിധി. പട്ടുവം കാവുങ്കലിലെ ആശാരിപ്പണിക്കാരനായ ചെല്ലരിയന്‍ ഹൗലില്‍ സി.എച്ച്.അഭിലാഷിനാണ് ശിക്ഷ വിധിച്ചത്.

## Article Content

**തളിപ്പറമ്പ്: **പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ അച്ഛനമ്മമാരെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം യുവാവിന് ജീവപര്യന്തം തടവിന് പുറമെ ആറ് വര്‍ഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് മുജീബ് റഹ്മാന്റേതാണ് വിധി. പട്ടുവം കാവുങ്കലിലെ ആശാരിപ്പണിക്കാരനായ ചെല്ലരിയന്‍ ഹൗലില്‍ സി.എച്ച്.അഭിലാഷിനാണ് ശിക്ഷ വിധിച്ചത്.

2015 ആഗസ്ത് മാസത്തിലായിരുന്നു സംഭവം. പള്ളി ഹാളിനടുത്ത് വെച്ചും മുകളിലെ നിലയില്‍ വെച്ചും പലദിവസങ്ങളിലായി തടഞ്ഞുവെച്ച് ബലാല്‍സംഗം ചെയ്യുകയും എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. അന്നത്തെ തളിപ്പറമ്പ് സി.ഐയായിരുന്ന കെ.വിനോദ്കുമാറാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61215/pocso-case-against-abhilash)