---
title: "തളിപ്പറമ്പ പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം: യൂത്ത് ലീഗ്"
english_title: "youth league argument"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61164/youth-league-argument"
published_at: "2022-08-12T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5f1556a178_flag.jpg"
keywords: []
---

# തളിപ്പറമ്പ പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണം: യൂത്ത് ലീഗ്

> **Lead Summary:** **തളിപ്പറമ്പ:** മുസ്ലിം ലീഗിന്റെ കുറ്റിക്കോൽ ശാഖ കമ്മിറ്റി ഓഫിസ് ആക്രമിച്ചു തീയിട്ട പ്രതികളെ പിടിക്കാത്തതും, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ബപ്പു അഷ്‌റഫ്‌ ന്റെ ബൈക്ക് തീവെച്ചു നശിപ്പിച്ച പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ട നടപടിയും തളിപ്പറമ്പിലെ പോലീസ് നിഷ്‌ക്രിയമാണെന്നതിന്റെ തെളിവാണെന്നും, തളിപ്പറമ്പിലെ അക്രമ കേസ് മായി ബന്ധപെട്ടു യൂത്ത് ലീഗ് പ്രവർത്തകരെയും നേതാക്കളെയും വേട്ടയാടുന്ന ആവേശം ഓഫീസ് തീയിട്ട പ്രതികളെ പിടിക്കാൻ കാണിക്കാത്തതും ആരുടെയോ സമ്മർദ്ദങ്ങൾക് വഴങ്ങി ആണെന്നും, പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കാനാണ് ശ്രമമെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച്‌ ഉൾപ്പെടെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്നും മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രവർത്തക സമിതിയുടെയും ശാഖ പ്രസിഡന്റ്‌ സെക്രട്ടറി മാരുടെയും യോഗം അഭിപ്രായപെട്ടു. ആഗസ്റ്റ് 15 ന് മുഴുവൻ ശാഖാകളിലും യൂണിറ്റി ഡേ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കാനും, സീതി സാഹിബ്‌ അക്കാഡമിയ പാഠശാലയുടെ ആദ്യ ക്ലാസ്സ്‌ ഓഗസ്റ്റ് 21 രാവിലെ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്താനും യോഗം തീരുമാനിച്ചു. ഖാഇദെ മില്ലത്ത് സെന്ററിൽ ചേർന്ന യോഗം പ്രസിഡന്റ്‌ കെ പി നൗഷാദിന്റെ അദ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ, മണ്ടലം ഭാരവാഹികളായ എൻ യു ഷഫീക് ഹുദവി, ഓലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി, മുനിസിപ്പൽ ഭാരവാഹികളായ അഷ്‌റഫ്‌ ഇ ടു ജി,പി എ ഇർഫാൻ, ഫിയാസ് അള്ളാംകുളം, ഹനീഫ മദ്രസ്സ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും, ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ:** മുസ്ലിം ലീഗിന്റെ കുറ്റിക്കോൽ ശാഖ കമ്മിറ്റി ഓഫിസ് ആക്രമിച്ചു തീയിട്ട പ്രതികളെ പിടിക്കാത്തതും, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ബപ്പു അഷ്‌റഫ്‌ ന്റെ ബൈക്ക് തീവെച്ചു നശിപ്പിച്ച പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ട നടപടിയും തളിപ്പറമ്പിലെ പോലീസ് നിഷ്‌ക്രിയമാണെന്നതിന്റെ തെളിവാണെന്നും, തളിപ്പറമ്പിലെ അക്രമ കേസ് മായി ബന്ധപെട്ടു യൂത്ത് ലീഗ് പ്രവർത്തകരെയും നേതാക്കളെയും വേട്ടയാടുന്ന ആവേശം ഓഫീസ് തീയിട്ട പ്രതികളെ പിടിക്കാൻ കാണിക്കാത്തതും ആരുടെയോ സമ്മർദ്ദങ്ങൾക് വഴങ്ങി ആണെന്നും, പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കാനാണ് ശ്രമമെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച്‌ ഉൾപ്പെടെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്നും മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രവർത്തക സമിതിയുടെയും ശാഖ പ്രസിഡന്റ്‌ സെക്രട്ടറി മാരുടെയും യോഗം അഭിപ്രായപെട്ടു. ആഗസ്റ്റ് 15 ന് മുഴുവൻ ശാഖാകളിലും യൂണിറ്റി ഡേ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കാനും, സീതി സാഹിബ്‌ അക്കാഡമിയ പാഠശാലയുടെ ആദ്യ ക്ലാസ്സ്‌ ഓഗസ്റ്റ് 21 രാവിലെ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്താനും യോഗം തീരുമാനിച്ചു. ഖാഇദെ മില്ലത്ത് സെന്ററിൽ ചേർന്ന യോഗം പ്രസിഡന്റ്‌ കെ പി നൗഷാദിന്റെ അദ്യക്ഷതയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഫൈസൽ ചെറുകുന്നോൻ, മണ്ടലം ഭാരവാഹികളായ എൻ യു ഷഫീക് ഹുദവി, ഓലിയൻ ജാഫർ, ഉസ്മാൻ കൊമ്മച്ചി, മുനിസിപ്പൽ ഭാരവാഹികളായ അഷ്‌റഫ്‌ ഇ ടു ജി,പി എ ഇർഫാൻ, ഫിയാസ് അള്ളാംകുളം, ഹനീഫ മദ്രസ്സ എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും, ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61164/youth-league-argument)