---
title: "ഓണക്കിറ്റിൽ ഇക്കുറി വെളിച്ചെണ്ണ ഇല്ല, റേഷൻ കട വഴി ലഭ്യമാക്കുമെന്ന് മന്ത്രി ജി. ആർ. അനിൽ"
english_title: "onam kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61145/onam-kit"
published_at: "2022-08-12T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5e4b7331a4_vac.jpg"
keywords: []
---

# ഓണക്കിറ്റിൽ ഇക്കുറി വെളിച്ചെണ്ണ ഇല്ല, റേഷൻ കട വഴി ലഭ്യമാക്കുമെന്ന് മന്ത്രി ജി. ആർ. അനിൽ

> **Lead Summary:** ഓ​ണ​ക്കി​റ്റി​ല്‍ ഇ​ക്കു​റി വെ​ളി​ച്ചെ​ണ്ണ ഉ​ണ്ടാ​വി​ല്ല. വെ​ളി​ച്ചെ​ണ്ണ പ്ര​ത്യേ​ക​മാ​യി റേ​ഷ​ന്‍ ക​ട വ​ഴി ല​ഭ്യ​മാ​ക്കു​മെ​ന്ന്​ മ​ന്ത്രി ജി.​ആ​ര്‍.അ​നി​ല്‍ അ​റി​യി​ച്ചു. വെ​ളി​ച്ചെ​ണ്ണ പൊ​ട്ടി​യൊ​ഴു​കി കി​റ്റ് നാ​ശ​മാ​കാ​തി​രി​ക്കാ​നാ​ണി​ത്. ചി​ങ്ങം ഒ​ന്നി​നു ശേ​ഷം കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ക്കും. ആ​ദ്യം അ​ന്ത്യോ​ദ​യ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കാ​ണ് ന​ല്‍​കു​ക. പി​ന്നീ​ട്, പി.​എ​ച്ച്‌.​എ​ച്ച്‌ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും ശേ​ഷം നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്കും ല​ഭി​ക്കും. നി​ശ്ചി​ത തീ​യ​തി​ക്ക​കം കി​റ്റ് വാ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് ഏ​റ്റ​വു​മൊ​ടു​വി​ല്‍ നാ​ലു ദി​വ​സം അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ണ​ക്കി​റ്റ് പാ​ക്കി​ങ്​ ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ലെ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഓ​ണ​ക്കി​റ്റു​ക​ളു​ടെ പാ​ക്കി​ങ്​ പൂ​ര്‍​ത്തി​യാ​യി​വ​രു​ന്നു. തു​ണി​സ​ഞ്ചി​യ​ട​ക്കം 14 ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ അ​ട​ങ്ങി​യ ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ക്കി​റ്റ് വീ​ട്ട​മ്മ​മാ​രാ​ണ് പാ​ക്ക് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ട ഉ​ല്‍​പ​ന്ന​ങ്ങ​ളും പാ​ക്കി​ങ്ങു​മാ​ണ് ഇ​ത്ത​വ​ണ​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

## Article Content

ഓ​ണ​ക്കി​റ്റി​ല്‍ ഇ​ക്കു​റി വെ​ളി​ച്ചെ​ണ്ണ ഉ​ണ്ടാ​വി​ല്ല. വെ​ളി​ച്ചെ​ണ്ണ പ്ര​ത്യേ​ക​മാ​യി റേ​ഷ​ന്‍ ക​ട വ​ഴി ല​ഭ്യ​മാ​ക്കു​മെ​ന്ന്​ മ​ന്ത്രി ജി.​ആ​ര്‍.അ​നി​ല്‍ അ​റി​യി​ച്ചു. വെ​ളി​ച്ചെ​ണ്ണ പൊ​ട്ടി​യൊ​ഴു​കി കി​റ്റ് നാ​ശ​മാ​കാ​തി​രി​ക്കാ​നാ​ണി​ത്. ചി​ങ്ങം ഒ​ന്നി​നു ശേ​ഷം കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ക്കും. ആ​ദ്യം അ​ന്ത്യോ​ദ​യ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കാ​ണ് ന​ല്‍​കു​ക. പി​ന്നീ​ട്, പി.​എ​ച്ച്‌.​എ​ച്ച്‌ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കും ശേ​ഷം നീ​ല, വെ​ള്ള കാ​ര്‍​ഡു​കാ​ര്‍​ക്കും ല​ഭി​ക്കും. നി​ശ്ചി​ത തീ​യ​തി​ക്ക​കം കി​റ്റ് വാ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് ഏ​റ്റ​വു​മൊ​ടു​വി​ല്‍ നാ​ലു ദി​വ​സം അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ണ​ക്കി​റ്റ് പാ​ക്കി​ങ്​ ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ലെ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഓ​ണ​ക്കി​റ്റു​ക​ളു​ടെ പാ​ക്കി​ങ്​ പൂ​ര്‍​ത്തി​യാ​യി​വ​രു​ന്നു. തു​ണി​സ​ഞ്ചി​യ​ട​ക്കം 14 ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ അ​ട​ങ്ങി​യ ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ക്കി​റ്റ് വീ​ട്ട​മ്മ​മാ​രാ​ണ് പാ​ക്ക് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ള്‍ മെ​ച്ച​പ്പെ​ട്ട ഉ​ല്‍​പ​ന്ന​ങ്ങ​ളും പാ​ക്കി​ങ്ങു​മാ​ണ് ഇ​ത്ത​വ​ണ​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61145/onam-kit)