---
title: "പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് -മഠംതട്ട് റോഡ്  പ്രവർത്തനങ്ങൾ; മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു"
english_title: "monitoring committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61127/monitoring-committee"
published_at: "2022-08-12T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5d423ecd32_vac.jpg"
keywords: []
---

# പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് -മഠംതട്ട് റോഡ്  പ്രവർത്തനങ്ങൾ; മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് -മഠംതട്ട് റോഡ് പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കല്യാശ്ശേരി - തളിപറമ്പ് മണ്ഡലത്തിലൂടെ കടന്ന് പോകുന്ന പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് -മഠംതട്ട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് സി ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 19.90 കോടി രൂപയാണ് അനുവദിച്ചത്. റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ പ്രാഥമിക പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം റോഡ് സന്ദർശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചത്.

## Article Content

പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് -മഠംതട്ട് റോഡ് പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാൻ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കല്യാശ്ശേരി - തളിപറമ്പ് മണ്ഡലത്തിലൂടെ കടന്ന് പോകുന്ന പൊന്നുരുക്കിപ്പാറ - കാരക്കുണ്ട് -മഠംതട്ട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് സി ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 19.90 കോടി രൂപയാണ് അനുവദിച്ചത്. റോഡ് പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ പ്രാഥമിക പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം റോഡ് സന്ദർശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചത്.

പ്രസ്തുത റോഡ് 13 കി.മി മെക്കാഡം ടാറിംഗ് ചെയ്യും. 10 മീറ്റർ വീതിയുളള റോഡിൽ അഞ്ചര മീറ്റർ വീതിയിലാണ് ടാറിംഗ് ചെയ്യുക. 13 കൾവർട്ടുകളും , ആവശ്യമായ ഇടങ്ങളിൽ ഓവുചാലുകളും, ട്രാഫിക് സുരക്ഷാ ബോർഡുകളും സ്ഥാപിക്കും. പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി റോഡിൻ്റെ അതിർത്ഥി നിർണ്ണയിച്ച് കല്ലിടാനും തീരുമാനിച്ചു. കാരകുണ്ട്, മഠംതട്ട് മേഖലകളിൽ നാട്ടുകാരുടെയും ജനപ്രതിനിധികളും പങ്കെടുത്ത് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.

2023 മെയ് മാസം റോഡ് പ്രവൃത്തി പൂർത്തികരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തികരിക്കാൻ ദേശീയ പാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറോഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ വെച്ച് ചേർന്ന യോഗത്തിൽ ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ ടി പ്രശാന്ത്, കടന്നപ്പളളി പാണപ്പുഴ പഞ്ചായത്ത് പ്രസിണ്ടൻ്റ് ശ്രീമതി ടി സുലജ, പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി ബാബു രാജൻ, ചപ്പാരപ്പടവ് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ മൈമൂനത്ത് എം, കെ പത്മനാഭൻ, കെ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61127/monitoring-committee)