---
title: "തളിപ്പറമ്പ് എക്സൈസിന്റെ ലഹരി വേട്ട തുടരുന്നു : കഞ്ചാവും എംഡിഎംഎ യുമായി രണ്ടുപേർ പിടിയിൽ"
english_title: "raid of thalipparamb excise"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61122/raid-of-thalipparamb-excise"
published_at: "2022-08-12T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5d82e0d933_IMG-20220812-WA0028.jpg"
keywords: []
---

# തളിപ്പറമ്പ് എക്സൈസിന്റെ ലഹരി വേട്ട തുടരുന്നു : കഞ്ചാവും എംഡിഎംഎ യുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് പരിശോധന തുടരുന്നു. കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. മുതിരക്കാല്‍ എന്ന സ്ഥലത്ത് വെച്ച് നടന്ന റെയിഡില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ എ. അസീസും പാർട്ടിയും 370 മില്ലിഗ്രാം എം ഡി എം എയുമായി പാപ്പിനിശ്ശേരി അരോളിയിലെ നടുവിലെ വീട്ടില്‍ എന്‍.ടി.ദീപക് ന്റെ പേരില്‍ എൻ ഡി പി എസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് പരിശോധന തുടരുന്നു. കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. മുതിരക്കാല്‍ എന്ന സ്ഥലത്ത് വെച്ച് നടന്ന റെയിഡില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് പ്രിവന്റിവ് ഓഫിസര്‍ എ. അസീസും പാർട്ടിയും 370 മില്ലിഗ്രാം എം ഡി എം എയുമായി പാപ്പിനിശ്ശേരി അരോളിയിലെ നടുവിലെ വീട്ടില്‍ എന്‍.ടി.ദീപക് ന്റെ പേരില്‍ എൻ ഡി പി എസ് കേസെടുത്തു.

മുതിരക്കാല്‍ മോത്തി കോളനിയില്‍ പ്രിവെന്റീവ് ഓഫീസര്‍ പി.കെ.രാജീവനും സംഘവും ഏഴുഗ്രാം ഉണക്ക കഞ്ചാവുമായി കുഞ്ഞിപ്പള്ളി സൈനബ ക്വാര്‍ട്ടേഴ്‌സില്‍ റോയ്‌സ്‌റ്റോണ്‍(26)ന്റെ പേരില്‍ എൻ ഡി പി എസ് കേസെടുത്തു.

പ്രിവന്റീവ് ഓഫിസര്‍ പി.കെ.രാജീവന്‍,പി.പി.മനോഹരന്‍ ( പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ്), സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.പി.രജിരാഗ്, എസ്.എ.പി.ഇബ്രാഹിം ഖലീല്‍, ഇ.എച്ച്.ഫെമിന്‍, എക്‌സൈസ് ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.ഈ ആഴ്ച്ചയില്‍ ഒരു ആഡംബര ബൈക്ക് ഉള്‍പ്പെടെ 3 വാഹനങ്ങളാണ് എക്‌സൈസ് പിടികൂടിയത്. ഏഴ് കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61122/raid-of-thalipparamb-excise)