---
title: "ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക -എസ്.എഫ്.ഐ"
english_title: "sfi argument"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61065/sfi-argument"
published_at: "2022-08-11T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f5158bb2866_vac.jpg"
keywords: []
---

# ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുക -എസ്.എഫ്.ഐ

> **Lead Summary:** കണ്ണൂർ നഗരത്തിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ മയക്കുമരുന്നിന് അടിമയാക്കി സഹപാഠി പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരെ മുഴുവൻ പേരെയും കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരക്കാരെ ജനകീയമായി ചെറുക്കണമെന്നും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കൾ നടത്തിയ വെളിപ്പെടുത്തലിൽ നിന്നാണ് ഞെട്ടലുള്ളവാക്കുന്ന സംഭവം സമൂഹത്തിന്റെ ശ്രദ്ധയിൽപെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കുട്ടികളെ വശത്താക്കാനുള്ള ലഹരി മാഫിയയുടെ ഇടപെടലിനെതിരെ പ്രതിരോധം തീർക്കാനും, പ്രതിരോധപ്രവർത്തനങ്ങളുമായി വിദ്യാർത്ഥികൾ, അദ്ധ്യാപക-രക്ഷിതാക്കൾ രംഗത്ത് വരേണ്ടതുണ്ട്.ലഹരിക്കെതിരെ സാമൂഹ്യ അവബോധം ശക്തമായ സംവിധാനം ഉണ്ടാവണം. ലഹരി മാഫിയ സംഘങ്ങൾക്കെതിരായി എസ്.എഫ്.ഐ നടത്തികൊണ്ടിരിക്കുന്ന ക്യാമ്പയിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തിപെടുത്തും. വിദ്യാർത്ഥികൾ മയക്കുമരുന്നിന്റെ പിടിയിൽപെടാതിരിക്കാൻ സർക്കാർ സംവിധാനങ്ങളുമായി ചേർന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരും ഒറ്റകെട്ടായി അണിചേരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

## Article Content

കണ്ണൂർ നഗരത്തിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ മയക്കുമരുന്നിന് അടിമയാക്കി സഹപാഠി പീഡിപ്പിച്ച സംഭവത്തിൽ കുറ്റക്കാരെ മുഴുവൻ പേരെയും കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരക്കാരെ ജനകീയമായി ചെറുക്കണമെന്നും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കൾ നടത്തിയ വെളിപ്പെടുത്തലിൽ നിന്നാണ് ഞെട്ടലുള്ളവാക്കുന്ന സംഭവം സമൂഹത്തിന്റെ ശ്രദ്ധയിൽപെടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കുട്ടികളെ വശത്താക്കാനുള്ള ലഹരി മാഫിയയുടെ ഇടപെടലിനെതിരെ പ്രതിരോധം തീർക്കാനും, പ്രതിരോധപ്രവർത്തനങ്ങളുമായി വിദ്യാർത്ഥികൾ, അദ്ധ്യാപക-രക്ഷിതാക്കൾ രംഗത്ത് വരേണ്ടതുണ്ട്.ലഹരിക്കെതിരെ സാമൂഹ്യ അവബോധം ശക്തമായ സംവിധാനം ഉണ്ടാവണം. ലഹരി മാഫിയ സംഘങ്ങൾക്കെതിരായി എസ്.എഫ്.ഐ നടത്തികൊണ്ടിരിക്കുന്ന ക്യാമ്പയിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തിപെടുത്തും. വിദ്യാർത്ഥികൾ മയക്കുമരുന്നിന്റെ പിടിയിൽപെടാതിരിക്കാൻ സർക്കാർ സംവിധാനങ്ങളുമായി ചേർന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരും ഒറ്റകെട്ടായി അണിചേരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61065/sfi-argument)