---
title: "കണ്ണൂർ ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ 2022-23 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "jamiyyathul muallimeen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61062/jamiyyathul-muallimeen"
published_at: "2022-08-11T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f513ff4afd3_news-card.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ 2022-23 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **കണ്ണൂർ :-** സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 2022-23 വർഷത്തെ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളായി മാണിയൂർ അബ്ദുറഹ്മാൻ ഫൈസി മുണ്ടേരി പ്രസിഡണ്ടായും അബ്ദുസ്സമദ് മുട്ടം മാടായി ജനറൽ സെക്രട്ടറിയായും അബ്ദുൽ ശുക്കൂർ ഫൈസി പുഷ്പഗിരി പുതിയങ്ങാടി ട്രഷററായും വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. കണ്ണൂർ മുഅല്ലിം സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൗൺസിൽ മീറ്റിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ സെക്രട്ടറി കുടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വൈസ് പ്രസിഡണ്ടുമാരായി അബ്ദുറഹ്മാൻ മിസ്ബാഹി പാനൂർ, അബ്ദുല്ലത്തീഫ് ഫൈസി പറമ്പായി കായലോട് ,കെ സി മൊയ്തു മൗലവി പയ്യന്നൂർ, ഇബ്രാഹിം ബാഖവി പൊന്നിയം തലശ്ശേരിയേയും ജില്ല സെക്രട്ടറിമാരായി അബ്ദുല്ലത്തീഫ് എടവച്ചാൽ കണ്ണൂർ, അബ്ദുസ്സലാം ഇരിക്കൂർ, അബ്ദുൽ മജീദ് ദാരിമി കരിയാട്, കെ എസ് അലി മൗലവി ഇരിട്ടിയെയും ഓർഗനൈസിംഗ് സെക്രട്ടറിമാരായി റഹ്മത്തുള്ള മൗലവി പുല്ലൂപ്പി വളപട്ടണം, അബ്ദുറഷീദ് അസ്ഹരി പൊയ്ത്തുംകടവ് കണ്ണൂർ സിറ്റി, അഷ്റഫ് ഫൈസി ഇർഫാനി കരുവഞ്ചാൽ, സിദ്ദീഖ് ഫൈസി വേൺമണൽ അഞ്ചരക്കണ്ടിയേയും തെരെഞ്ഞെടുത്തു. ജില്ലാ ഐടി സെക്രട്ടറിയായി അബ്ദുല്ല ഹുദവി കണ്ണാടിപ്പറമ്പ്, ജില്ലാ പരീക്ഷ സെൽ ചെയർമാനായി മുസ്തഫ കൊട്ടില കക്കാടിനെയും കൺവീനർ ആയി സുബൈർ അരിയിൽ ചൊർക്കളയെയും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി സയ്യിദ് ഹുസൈൻ തങ്ങൾ പെരുമ്പ, EVഅശ്റഫ് മൗലവി കമ്പിൽ, Rvഅബൂബക്കർ യമാനി തൂവക്കുന്ന്, ആബിദ് ദാരിമി എടക്കാട്, അബ്ദു മൂന്നാംകുന്ന് ഏഴാംമൈൽ എന്നിവരെയും തെരഞ്ഞെടുത്തു. കൗൺസിൽ മീറ്റിൽ മാണിയൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് മുട്ടം സ്വാഗതവും അബ്ദുല്ലത്തീഫ് എടവച്ചാൽ നന്ദിയും പറഞ്ഞു

## Article Content

**കണ്ണൂർ :-** സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ 2022-23 വർഷത്തെ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളായി മാണിയൂർ അബ്ദുറഹ്മാൻ ഫൈസി മുണ്ടേരി പ്രസിഡണ്ടായും അബ്ദുസ്സമദ് മുട്ടം മാടായി ജനറൽ സെക്രട്ടറിയായും അബ്ദുൽ ശുക്കൂർ ഫൈസി പുഷ്പഗിരി പുതിയങ്ങാടി ട്രഷററായും വീണ്ടും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. കണ്ണൂർ മുഅല്ലിം സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൗൺസിൽ മീറ്റിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ സെക്രട്ടറി കുടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വൈസ് പ്രസിഡണ്ടുമാരായി അബ്ദുറഹ്മാൻ മിസ്ബാഹി പാനൂർ, അബ്ദുല്ലത്തീഫ് ഫൈസി പറമ്പായി കായലോട് ,കെ സി മൊയ്തു മൗലവി പയ്യന്നൂർ, ഇബ്രാഹിം ബാഖവി പൊന്നിയം തലശ്ശേരിയേയും ജില്ല സെക്രട്ടറിമാരായി അബ്ദുല്ലത്തീഫ് എടവച്ചാൽ കണ്ണൂർ, അബ്ദുസ്സലാം ഇരിക്കൂർ, അബ്ദുൽ മജീദ് ദാരിമി കരിയാട്, കെ എസ് അലി മൗലവി ഇരിട്ടിയെയും ഓർഗനൈസിംഗ് സെക്രട്ടറിമാരായി റഹ്മത്തുള്ള മൗലവി പുല്ലൂപ്പി വളപട്ടണം, അബ്ദുറഷീദ് അസ്ഹരി പൊയ്ത്തുംകടവ് കണ്ണൂർ സിറ്റി, അഷ്റഫ് ഫൈസി ഇർഫാനി കരുവഞ്ചാൽ, സിദ്ദീഖ് ഫൈസി വേൺമണൽ അഞ്ചരക്കണ്ടിയേയും തെരെഞ്ഞെടുത്തു. ജില്ലാ ഐടി സെക്രട്ടറിയായി അബ്ദുല്ല ഹുദവി കണ്ണാടിപ്പറമ്പ്, ജില്ലാ പരീക്ഷ സെൽ ചെയർമാനായി മുസ്തഫ കൊട്ടില കക്കാടിനെയും കൺവീനർ ആയി സുബൈർ അരിയിൽ ചൊർക്കളയെയും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായി സയ്യിദ് ഹുസൈൻ തങ്ങൾ പെരുമ്പ, EVഅശ്റഫ് മൗലവി കമ്പിൽ, Rvഅബൂബക്കർ യമാനി തൂവക്കുന്ന്, ആബിദ് ദാരിമി എടക്കാട്, അബ്ദു മൂന്നാംകുന്ന് ഏഴാംമൈൽ എന്നിവരെയും തെരഞ്ഞെടുത്തു. കൗൺസിൽ മീറ്റിൽ മാണിയൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് മുട്ടം സ്വാഗതവും അബ്ദുല്ലത്തീഫ് എടവച്ചാൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61062/jamiyyathul-muallimeen)