---
title: "10 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍"
english_title: "hashish oil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61044/hashish-oil"
published_at: "2022-08-11T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4fbb1dbafa_,.jpg"
keywords: []
---

# 10 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍

> **Lead Summary:** **പാലക്കാട്: **പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍. ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരെയാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍.പി.എഫ്. സംഘം പിടികൂടിയത്. അഞ്ച് കിലോ ഹാഷിഷ് ഓയിലാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന ഹാഷിഷ് ഓയിലാണ് പാലക്കാട്ടുനിന്ന് പിടികൂടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടകളിലൊന്നാണ് ഇതെന്നും ആര്‍.പി.എഫ്. പറഞ്ഞു. പ്രതികളെ തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറും.

## Article Content

**പാലക്കാട്: **പത്ത് കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പിടിയില്‍. ഇടുക്കി സ്വദേശികളായ അനീഷ് കുര്യന്‍, ആല്‍ബിന്‍ എന്നിവരെയാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍.പി.എഫ്. സംഘം പിടികൂടിയത്. അഞ്ച് കിലോ ഹാഷിഷ് ഓയിലാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന ഹാഷിഷ് ഓയിലാണ് പാലക്കാട്ടുനിന്ന് പിടികൂടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ടകളിലൊന്നാണ് ഇതെന്നും ആര്‍.പി.എഫ്. പറഞ്ഞു. പ്രതികളെ തുടര്‍നടപടികള്‍ക്കായി എക്‌സൈസിന് കൈമാറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61044/hashish-oil)