---
title: "ഗാർഹിക പീഡന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ"
english_title: "domestic violence case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/61023/domestic-violence-case"
published_at: "2022-08-11T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4dc3d0f57b_DSC_7464_(1).JPG"
keywords: []
---

# ഗാർഹിക പീഡന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

> **Lead Summary:** **പഴയങ്ങാടി: **ഗാർഹീക പീഡന കേസിൽ ഏഴ് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പാപ്പിനിശേരി സ്വദേശി കെ.പി.നൗഷാദിനെ യാണ് എസ്.ഐ.രൂപാ മധുസൂദനൻ്റെ നേതൃത്വത്തിൽ എസ്.ഐ.രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.2015-ൽ മാട്ടൂൽ സ്വദേശിനിയായ ഭാര്യ നൽകിയ ഗാർഹീകപീഡന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ പ്രതിയെ 2020-ൽ പയ്യന്നൂർകോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒളിവിൽ കഴിയുന്നതിനിടെയാണ് കണ്ണൂർ കക്കാട് വെച്ച് പ്രതിയെ പോലീസ്അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

## Article Content

**പഴയങ്ങാടി: **ഗാർഹീക പീഡന കേസിൽ ഏഴ് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പാപ്പിനിശേരി സ്വദേശി കെ.പി.നൗഷാദിനെ യാണ് എസ്.ഐ.രൂപാ മധുസൂദനൻ്റെ നേതൃത്വത്തിൽ എസ്.ഐ.രാമചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്.2015-ൽ മാട്ടൂൽ സ്വദേശിനിയായ ഭാര്യ നൽകിയ ഗാർഹീകപീഡന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ പ്രതിയെ 2020-ൽ പയ്യന്നൂർകോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഒളിവിൽ കഴിയുന്നതിനിടെയാണ് കണ്ണൂർ കക്കാട് വെച്ച് പ്രതിയെ പോലീസ്അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/61023/domestic-violence-case)