---
title: "വിദ്യാര്‍ത്ഥിനിയ്ക്ക് ലഹരി നല്‍കി പീഡിപ്പിച്ച കേസ്; പൊലീസിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം"
english_title: "complaint against police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60972/complaint-against-police"
published_at: "2022-08-11T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4b0b719f1e_download.jpg"
keywords: []
---

# വിദ്യാര്‍ത്ഥിനിയ്ക്ക് ലഹരി നല്‍കി പീഡിപ്പിച്ച കേസ്; പൊലീസിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം

> **Lead Summary:** കണ്ണൂരില്‍ ലഹരി നല്‍കി സഹപാഠി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പൊലീസിനെതിരെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബം. കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. മകളെ പൊലീസ് സ്റ്റേഷനിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തി. പൊലീസ് നടപടി മകള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. മകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അവര്‍ കേസ് വലിച്ചുകൊണ്ടുവരികയാണ് എന്ന് മാതാപിതാക്കള്‍ പറയുന്നു. കേസിന് ആസ്പദമായ എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ട്. മറ്റ് ഏഴ് പെണ്‍കുട്ടികളുമായി തന്റെ മകള്‍ ബന്ധപ്പെട്ടത് പ്രതിയുടെ ഫോണില്‍ നിന്നാണ് എന്നും മാതാപിതാക്കള്‍ പ്രതികരിച്ചു. പ്രായപൂര്‍ത്തിയാവാത്ത ഒരു അതിജീവിതയെ പൊലീസ് സ്റ്റേഷനിലേക്ക് സാധാരണ ഗതിയില്‍ വിളിച്ചുവരുത്താറില്ല. എന്നാല്‍, ഇവിടെ 9ആം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇത് തന്നെ അസാധാരണമാണ്. കേസ് വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ടെന്നും ആരോപണമുണ്ട്. മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാവുന്നില്ല. ആരോപണവിധേയരിലേക്ക് അന്വേഷണം കൊണ്ടുപോകാന്‍ പൊലീസ് ശ്രമം നടത്തുന്നില്ല. പരാതി നല്‍കിയതിനു പിന്നാലെ തനിക്ക് ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നില്ല എന്നും മാതാപിതാക്കള്‍ പറഞ്ഞു

## Article Content

കണ്ണൂരില്‍ ലഹരി നല്‍കി സഹപാഠി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പൊലീസിനെതിരെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബം. കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. മകളെ പൊലീസ് സ്റ്റേഷനിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തി. പൊലീസ് നടപടി മകള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. മകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അവര്‍ കേസ് വലിച്ചുകൊണ്ടുവരികയാണ് എന്ന് മാതാപിതാക്കള്‍ പറയുന്നു. കേസിന് ആസ്പദമായ എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ട്. മറ്റ് ഏഴ് പെണ്‍കുട്ടികളുമായി തന്റെ മകള്‍ ബന്ധപ്പെട്ടത് പ്രതിയുടെ ഫോണില്‍ നിന്നാണ് എന്നും മാതാപിതാക്കള്‍ പ്രതികരിച്ചു. പ്രായപൂര്‍ത്തിയാവാത്ത ഒരു അതിജീവിതയെ പൊലീസ് സ്റ്റേഷനിലേക്ക് സാധാരണ ഗതിയില്‍ വിളിച്ചുവരുത്താറില്ല. എന്നാല്‍, ഇവിടെ 9ആം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇത് തന്നെ അസാധാരണമാണ്. കേസ് വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ടെന്നും ആരോപണമുണ്ട്. മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാവുന്നില്ല. ആരോപണവിധേയരിലേക്ക് അന്വേഷണം കൊണ്ടുപോകാന്‍ പൊലീസ് ശ്രമം നടത്തുന്നില്ല. പരാതി നല്‍കിയതിനു പിന്നാലെ തനിക്ക് ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നില്ല എന്നും മാതാപിതാക്കള്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60972/complaint-against-police)