---
title: "കുരങ്ങ് പനി ലക്ഷണങ്ങളോടെ പരിയാരത്ത് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരിക്ക് തക്കാളിപ്പനി"
english_title: "tomato fever"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60969/tomato-fever"
published_at: "2022-08-11T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4ad39b098b_vac.jpg"
keywords: []
---

# കുരങ്ങ് പനി ലക്ഷണങ്ങളോടെ പരിയാരത്ത് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരിക്ക് തക്കാളിപ്പനി

> **Lead Summary:** **പരിയാരം: **കുരങ്ങുപനി എന്ന സംശയത്തിൽ പരിയാരത്ത് നിരീക്ഷണത്തിലായിരുന്നു ഏഴുവയസ്സുകാരി ആശുപത്രിവിട്ടു. പരിശോധനയിൽ തക്കാളിപ്പനി ആണെന്ന് തെളിഞ്ഞതോടെയാണ് ഡിസ്ചാർജ് ചെയ്തത്. കഴിഞ്ഞ 7 ന് രാത്രിയിലാണ് യു.കെ.യില്‍ നിന്ന് മാതാപിതാക്കളോടൊപ്പം എത്തിയ പെണ്‍കുട്ടിക്ക് കുരങ്ങ് പനിയെന്ന് സംശയിക്കത്തക്ക വിധത്തില്‍ ലക്ഷണങ്ങള്‍ കണ്ടത്. ഐസോലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത പെണ്‍കുട്ടിയുടെ ശ്രവും പൂനയിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ലഭിച്ച ഫലം നെഗറ്റീവായതിനാല്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

## Article Content

**പരിയാരം: **കുരങ്ങുപനി എന്ന സംശയത്തിൽ പരിയാരത്ത് നിരീക്ഷണത്തിലായിരുന്നു ഏഴുവയസ്സുകാരി ആശുപത്രിവിട്ടു. പരിശോധനയിൽ തക്കാളിപ്പനി ആണെന്ന് തെളിഞ്ഞതോടെയാണ് ഡിസ്ചാർജ് ചെയ്തത്. കഴിഞ്ഞ 7 ന് രാത്രിയിലാണ് യു.കെ.യില്‍ നിന്ന് മാതാപിതാക്കളോടൊപ്പം എത്തിയ പെണ്‍കുട്ടിക്ക് കുരങ്ങ് പനിയെന്ന് സംശയിക്കത്തക്ക വിധത്തില്‍ ലക്ഷണങ്ങള്‍ കണ്ടത്. ഐസോലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത പെണ്‍കുട്ടിയുടെ ശ്രവും പൂനയിലെ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ലഭിച്ച ഫലം നെഗറ്റീവായതിനാല്‍ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60969/tomato-fever)