---
title: "പ്രതിസന്ധികളെ അതിജീവിച്ച്  കൂൺ നിർമ്മാണത്തിൽ വിജയഗാഥ രചിക്കുകയാണ് രാഹുലും ശിഖിലും"
english_title: "mushroom production"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/60909/mushroom-production"
published_at: "2022-08-11T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4815db1c4a_news-card.jpg"
keywords: []
---

# പ്രതിസന്ധികളെ അതിജീവിച്ച്  കൂൺ നിർമ്മാണത്തിൽ വിജയഗാഥ രചിക്കുകയാണ് രാഹുലും ശിഖിലും

> **Lead Summary:** കീഴാറ്റൂർ ഗവ.എൽ.പി.സ്കൂളിനടുത്തായി രണ്ടു യുവാക്കൾ ശിഖിലും രാഹുലും എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജിവിച്ച് കൂൺ നിർമ്മാണത്തിൽ വിജയഗാഥ രചിക്കുകയാണ്. സ്വാദിഷ്ടവും പോഷക പ്രദവും നറുമണവുമുള്ള വിശിഷ്ട ആഹാരമാണ് കൂൺ. ഏറെ ഔഷധമൂല്ല്യമുള്ളതുമാണ്.ചിപ്പിക്കൂൺ, മുട്ടക്കൂൺ, പാൽ കൂൺ എന്നിവയാണ് പ്രധാനം.ഇതിൽ കൂടുതൽ ഗുണമേന്മയുള്ള ചിപ്പി കൂൺ ആണ് ഇവർ രംഗത്തിറക്കുന്നതു്. ജന്തുജന്യമാംസ്യത്തിൻ്റെ അതേ നിലവാരമുള്ള മാംസ്യ മടങ്ങിയ ഏക സസ്യ ആഹാരമാണ് കൂൺ.ഇതിൽ കൊളസ്ട്രോൾ തീരെ ഇല്ല. ഇതിലെ പ്രോട്ടീൻ ഉപയോഗക്ഷമത 90 ശതമാനമാണ്. പച്ചക്കറിയിൽ പോലും 30-40 ശതമാനമാണ്. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, എന്നീ ധാതുക്കളും ഫോളിക്ക് ആസിഡ്, ബി - കോംപ്ലക്സ് വിറ്റാമിനുകളും ധാരാളമാണ്.പ്രമേഹം, കാൻസർ, ഹൃദ്രോഹം എന്നീ രോഗികൾക്ക് ഏറ്റവും പറ്റിയ ഭക്ഷ്യവസ്തുവാണ്. സാധാരണക്കാർക്ക് ലഭിക്കാൻ ഏറെ പ്രയാസമുള്ള, മികച്ച പോഷകമൂല്ല്യമുള്ള ഭക്ഷ്യവസ്തുവാണ് നമ്മുടെ രണ്ടു യുവാക്കളുടെ നിതാന്ത പരിശ്രമത്തിലൂടെ നമുക്ക് ലഭിക്കാൻ സാഹചര്യമൊരുക്കുന്നത്. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജനാണ് ഇവർക്ക് പ്രചോദനവും മാർഗ്ഗ നിർദ്ദേശവും നൽകുന്നത് ഇവരെ പ്രോൽസാഹിപ്പിക്കാം.ഇവരുടെ സംരംഭം മികവുറ്റതാകട്ടെ എന്ന് ആശംസിക്കാം.

## Article Content

കീഴാറ്റൂർ ഗവ.എൽ.പി.സ്കൂളിനടുത്തായി രണ്ടു യുവാക്കൾ ശിഖിലും രാഹുലും എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജിവിച്ച് കൂൺ നിർമ്മാണത്തിൽ വിജയഗാഥ രചിക്കുകയാണ്. സ്വാദിഷ്ടവും പോഷക പ്രദവും നറുമണവുമുള്ള വിശിഷ്ട ആഹാരമാണ് കൂൺ. ഏറെ ഔഷധമൂല്ല്യമുള്ളതുമാണ്.ചിപ്പിക്കൂൺ, മുട്ടക്കൂൺ, പാൽ കൂൺ എന്നിവയാണ് പ്രധാനം.ഇതിൽ കൂടുതൽ ഗുണമേന്മയുള്ള ചിപ്പി കൂൺ ആണ് ഇവർ രംഗത്തിറക്കുന്നതു്. ജന്തുജന്യമാംസ്യത്തിൻ്റെ അതേ നിലവാരമുള്ള മാംസ്യ മടങ്ങിയ ഏക സസ്യ ആഹാരമാണ് കൂൺ.ഇതിൽ കൊളസ്ട്രോൾ തീരെ ഇല്ല. ഇതിലെ പ്രോട്ടീൻ ഉപയോഗക്ഷമത 90 ശതമാനമാണ്. പച്ചക്കറിയിൽ പോലും 30-40 ശതമാനമാണ്. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, എന്നീ ധാതുക്കളും ഫോളിക്ക് ആസിഡ്, ബി - കോംപ്ലക്സ് വിറ്റാമിനുകളും ധാരാളമാണ്.പ്രമേഹം, കാൻസർ, ഹൃദ്രോഹം എന്നീ രോഗികൾക്ക് ഏറ്റവും പറ്റിയ ഭക്ഷ്യവസ്തുവാണ്. സാധാരണക്കാർക്ക് ലഭിക്കാൻ ഏറെ പ്രയാസമുള്ള, മികച്ച പോഷകമൂല്ല്യമുള്ള ഭക്ഷ്യവസ്തുവാണ് നമ്മുടെ രണ്ടു യുവാക്കളുടെ നിതാന്ത പരിശ്രമത്തിലൂടെ നമുക്ക് ലഭിക്കാൻ സാഹചര്യമൊരുക്കുന്നത്. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജനാണ് ഇവർക്ക് പ്രചോദനവും മാർഗ്ഗ നിർദ്ദേശവും നൽകുന്നത് ഇവരെ പ്രോൽസാഹിപ്പിക്കാം.ഇവരുടെ സംരംഭം മികവുറ്റതാകട്ടെ എന്ന് ആശംസിക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/60909/mushroom-production)